കാസർകോട്: മലയാളിയായ കപ്പൽ ജീവനക്കാരനെ കാണാതായി കുടുംബത്തിന് കപ്പൽ കമ്പനിയുടെ കത്ത്. കാസർകോട് മാലക്കല്ല് അഞ്ചാലയിലെ കുഞ്ചരക്കാട്ട് ആൽബർട്ട് ആൻ്റണിയെ (22) ആണ് കാണാതായത്. സിനർജി മാരിടൈം കമ്പനിയുടെ എംവി ട്രൂ കോൺറാഡ് എന്ന ചരക്കുകപ്പലിലെ ഡെക്ക് ട്രെയ്നി കെഡറ്റായിരുന്നു ആൽബർട്ട്. ചൈനയിലെ ഹോങ്കോങ്ങിൽ നിന്നും ബ്രസീലിലേക്ക് പോകുന്നതിനിടെ വെള്ളിയാഴ്ച രാവിലെ 11.45 ന് കൊളംബോ തുറമുഖത്ത് നിന്നും 300 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് ആൽബർട്ടിനെ കാണാതാവുകയായിരുന്നു. ഈ കപ്പൽ കമ്പനിയിൽ ജോലി ചെയ്യുന്ന കാ സർകോട് സ്വദേശിയാണ് രാത്രി പതിനൊന്നോടെ അഞ്ചാലയിലെ വീട്ടിൽ എത്തി ആൽബർട്ടിനെ കാണാതായ വിവരം അറിയിച്ചുള്ള കമ്പനിയുടെ കത്ത് കുടും ബത്തിന് കൈമാറിയത്. വെള്ളിയാഴ്ച രാത്രി കമ്പനി അധികൃതർ വീട്ടിൽ എത്തിയിരുന്നു. നിലവിൽ 3 കപ്പലുകൾ ആൽബർട്ട് ആൻ്റണിയെ കാണാതായ മേഖലയിൽ തിരച്ചിൽ നടത്തുന്നുണ്ടെന്ന് അധി കൃതർ അറിയിച്ചു. കഴിഞ്ഞ ഏപ്രിൽ 15നാണ് ആൽബർട്ട് ആൻ്റണി കപ്പലിൽ ജോലിയിൽ പ്രവേശിച്ചത്. 9 മാസത്തെ പ്രബേഷൻ കാലാവധി പൂർത്തിയാക്കിയ ശേഷം ഡിസംബറോടെ അവധിക്ക് നാട്ടിൽ വരാനുള്ള ഒരുക്കത്തിലായിരുന്നു. റിട്ട.ഡപ്യൂ ട്ടി തഹസിൽദാർ കെ.എം.ആന്റ ണിയുടെയും പനത്തടി സർവീസ് സഹകരണ ബാങ്ക് മാനേജർ എംഎൽ.ബീനയുടെയും മകനാണ് ആൽബർട്ട്.