തിരുവനന്തപുരം: വെമ്പായം ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ബിജെപിയുടെ പിന്തുണ. അവിശ്വാസം വിജയിച്ചതോടെ യുഡിഎഫിന് ഭരണം നഷ്ടമായി.
എല്‍.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസത്തിന് ബി.ജെ.പിയുടെ മൂന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ പിന്തുണ നല്‍കുകയായിരുന്നു. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരെ ആണ് എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. യുഡിഎഫ് അംഗങ്ങളും എസ്ഡിപിഐ അംഗവും അവിശ്വാസത്തില്‍ നിന്ന് വിട്ടു നിന്നു. മൂന്ന് ബിജെപി അംഗങ്ങള്‍ പ്രമേയത്തെ അനൂകൂലിച്ച് വോട്ടു ചെയ്തു. തുടര്‍ന്നാണ് അവിശ്വാസം പാസ്സായത്. നിലവില്‍ യുഡിഎഫ്-9, എല്‍ഡിഎഫ്-8, ബിജെപി-3, എസ്ഡിപിഐ-1 എന്നിങ്ങനെയാണ് കക്ഷിനില. സംസ്ഥാനത്ത് നിലനില്‍ക്കുന്ന സി.പി.എം-ആര്‍.എസ്.എസ്. ബി.ജെ.പി. കൂട്ടുകെട്ടിന്റെ ഭാഗമാണ് വെമ്പായം പഞ്ചായത്തില്‍ എല്‍.ഡി.എഫ്. അവിശ്വാസം വിജയിച്ചതെന്ന് ഡിസിസി പ്രസിഡണ്ട് പാലോട് രവി ആരോപിച്ചു.

ഇൻഡി സഖ്യം 😁 പൊളിഞ്ഞു