കാസര്‍കോട്: ചില്ലറ വില്‍പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി 42 കാരന്‍ മുട്ടത്തൊടി പന്നിപ്പാറയില്‍ പിടിയിലായി. തളങ്കര കൊറക്കോട് സ്വദേശി കെ നൗഷാദാണ് കാസര്‍കോട് റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ജെ ജോസഫും സംഘവും നടത്തിയ പരിശോധനയില്‍ പിടിയിലായത്. ഇയാളുടെ സ്‌കൂട്ടറില്‍ 900 ഗ്രാം കഞ്ചാവ് 28 ഓളം പാക്കറ്റിലാക്കി വച്ചിരുന്നു. പ്രതിക്കെതിരെ എന്‍ഡിപിഎസ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തി. പ്രിവന്റീവ് ഓഫീസര്‍ കെവി രഞ്ജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി രാജേഷ്, ടി കണ്ണന്‍കുഞ്ഞി, അമല്‍ജിത്, അബ്ദുള്‍ അസീസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി ഫസീല എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.