പാലക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായുള്ള തീറ്റ മത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ആലാമരം കൊല്ലപുര പാഞ്ചാലിയുടെ മകന്‍ സുരേഷ് (50) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പാലക്കാട് കഞ്ചിക്കോട് സമീപം ആലാമരത്താണ് സംഭവം. പ്രദേശവാസികളായ സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ ഓണാഘോഷത്തിന് ഇടയിലായിരുന്നു സംഭവം. ശ്വാസ തടസ്സത്തെ തുടർന്ന് വാളയാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ടിപ്പർ ലോറി ഡ്രൈവറാണ് സുരേഷ്.