കോട്ടയം: ഓടുന്ന കാറില്‍ യുവതിയും യുവാവും തമ്മില്‍ വാക്കേറ്റം. പുറത്തേക്ക് ചാടാന്‍ യുവതിയുടെ ശ്രമം. സംഭവം കണ്ട ബൈക്കു യാത്രക്കാര്‍ കാര്‍ തടഞ്ഞു. പൊലീസ് ഇടപെട്ടതോടെയാണ് നാടകീയ സംഭവങ്ങള്‍ക്ക് തിരശ്ശീല വീണത്. കണ്ണൂര്‍ സ്വദേശിനിയാണ് യുവതി. സ്വര്‍ണ്ണം പണയം വച്ചു കിട്ടിയ 13,000 രൂപയുമായിട്ടായിരുന്നു യുവതി യുവാവിനെ കാണാന്‍ എത്തിയത്. വാഗമണ്ണില്‍ പോയി മടങ്ങുന്നതിനിടയില്‍ യുവതി തന്റെ പണം യുവാവിനോട് തിരികെ ചോദിച്ചത്രെ. ഇതിന്റെ പേരില്‍ ഇരുവരും വഴക്കായി. കോട്ടയം, കടുത്തുരുത്തിയില്‍ എത്തിയപ്പോള്‍ യുവാവ് ശാരീരികമായ ഉപദ്രവിച്ചതോടെയാണ് ഓടികൊണ്ടിരുന്ന കാറില്‍ നിന്നു യുവതി പുറത്തേക്ക് ചാടാന്‍ ശ്രമിച്ചത്. ഇതു കണ്ട ബൈക്കു യാത്രക്കാര്‍ കാര്‍ തടഞ്ഞുനിര്‍ത്തി. ഇരുവരെയും നാട്ടുകാര്‍ കടുത്തുരുത്തി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പൊലീസ് ഇരുവരുമായി സംസാരിച്ച ശേഷം കുറച്ചു പണം നല്‍കാന്‍ യുവാവു തയ്യാറായി. പണം നല്‍കിയ ശേഷം ഇരുവരെയും വിട്ടയച്ചു.