കണ്ണൂര്‍: ബൊലോറയില്‍ രഹസ്യ അറ ഉണ്ടാക്കി കടത്തുകയായിരുന്ന 53 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കണ്ണൂര്‍, മട്ടന്നൂരിലെ അഷ്‌റഫിനെയാണ് താമരശ്ശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. രഹസ്യവിവരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ കൊടുവള്ളിയില്‍ നടത്തിയ വാഹനപരിശോധനക്കിടയിലാണ് അറസ്റ്റ്. പ്രതിയെ ചോദ്യം ചെയ്തു വരുന്നു. കഞ്ചാവു കടത്തുന്ന സംഘത്തില്‍ കൂടുതല്‍ പേരുള്ളതായാണ് സൂചന. ഇവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
