കാസര്‍കോട്: എയര്‍ഫോഴ്‌സില്‍ ജോലി വാഗ്ദാനം നല്‍കി ഒന്നരലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. തൊടുപുഴ, മുതലക്കോടം സ്വദേശി പി. സനീഷി(46)നെയാണ് കുമ്പള പൊലീസ് അറസ്റ്റു ചെയ്തത്. സീതാംഗോളി,എടനാട് സ്വദേശിയുടെ പരാതി പ്രകാരമാണ് അറസ്റ്റു ചെയ്തത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബാബു, പ്രമോദ് എന്നിവര്‍ കൊച്ചിയിലെത്തിയാണ് പ്രതിയെ നാടകീയമായി അറസ്റ്റു ചെയ്തത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി വ്യാജരേഖ ഉണ്ടാക്കല്‍, തട്ടിപ്പറിക്കല്‍ തുടങ്ങിയ പരാതികളില്‍ സനീഷിനെതിരെ ആറോളം കേസുകള്‍ ഉള്ളതായി പൊലീസ് അറിയിച്ചു.
