രാത്രിയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ തടഞ്ഞു വച്ചു സംഘം പണം തട്ടി; ഒരാള്‍ അറസ്റ്റില്‍

  പുത്തൂര്‍: രാത്രിയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തി മടങ്ങുകയായിരുന്ന യുവാവിനെ സംഘം തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ കേസെടുത്ത ഉപ്പിനങ്ങാടി പൊലീസ് ഒരാളെ അറസ്റ്റു ചെയ്തു. ബെല്‍ത്തങ്ങാടി, ഉറുവാളുവിലെ ഷംസു എന്ന ഷംസുദ്ദീ(38)നെയാണ് അറസ്റ്റ് ചെയ്തത്. അക്രമി സംഘത്തിലെ മറ്റുള്ളവരെ തെരയുന്നു. കഴിഞ്ഞ ദിവസം ബെല്‍ത്തങ്ങാടിയിലാണ് സംഭവം. പുത്തൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് അക്രമത്തിനു ഇരയായത്. രാത്രി ബൈക്കുമായി ബെല്‍ത്തങ്ങാടിയിലെ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു യുവാവ്. വീട്ടില്‍ നിന്നു അല്‍പം അകലെയാണ് ബൈക്ക് നിര്‍ത്തിയിട്ടിരുന്നത്. പെണ്‍സുഹൃത്തിന്റെ …

സി.എല്‍ മൊയ്തീന്‍ കുഞ്ഞി ഉമരി അന്തരിച്ചു

  കാസര്‍കോട്: അറബിക് അധ്യാപകനും പണ്ഡിതനുമായ സി.എല്‍ മൊയ്തീന്‍ കുഞ്ഞി ഉമരി (78) അന്തരിച്ചു. ഇരിക്കൂര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ജി.എച്ച്.എസ് ചന്ദ്രഗിരി, ജി.എച്ച്.എസ് കാസര്‍കോട്, ജി.എച്ച്.എസ് ചെമ്മനാട് തുടങ്ങി നിരവധി സ്‌കൂളുകളില്‍ അധ്യാപകനായിരുന്നു. ആലിയ അറബിക് കോളേജില്‍ നിന്നും ബിരുദം നേടിയ ശേഷം ജാമിഅ ദാറുസ്സലാം ഉമറാബാദില്‍ നിന്നും ഉപരി പഠനം. കെ.എ.ടി.എഫ് ജില്ലാ പ്രസിഡന്റ്, ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജര്‍, ചെമ്മനാട് ജമാഅത്ത് കമ്മറ്റി അംഗം, ലേസ്യത്ത് മഹല്‍ കമ്മറ്റി …

പൊക്കിള്‍ക്കൊടി മുറിക്കാത്ത ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍; തെരുവു നായക്കൂട്ടത്തില്‍ നിന്നു രക്ഷപ്പെട്ടത് ഭാഗ്യത്തിന്

  പൊക്കിള്‍ക്കൊടി പോലും മുറിച്ചു മാറ്റാത്ത നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഉത്തരകര്‍ണ്ണാടക, കാര്‍വാര്‍, വിജയനഗറിലാണ് സംഭവം. നിരവധി ചെറിയ വീടുകള്‍ ഉള്ള സ്ഥലത്താണ് ഒരു ദിവസം പോലുമാകാത്ത പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് പരിസരവാസികള്‍ ഉണര്‍ന്നത്. ഏതെങ്കിലും വീട്ടില്‍ നിന്നാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ കരച്ചില്‍ തുടര്‍ന്നതു ശ്രദ്ധയില്‍പ്പെട്ട പരിസരവാസികളില്‍ ചിലര്‍ പരിശോധിച്ചപ്പോഴാണ് വഴിയരുകില്‍ നിലത്ത് കിടത്തിയ നിലയില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി …

ചെന്നൈയിൽ തൊഴിൽ തേടിയെത്തിയ മലയാളി യുവാവും സുഹൃത്തായ യുവതിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ

ചെന്നൈ: മലയാളി യുവാവിനെയും സുഹൃത്തായ യുവതിയെയും ചെന്നൈയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പെരിന്തൽമണ്ണ പനങ്ങാങ്ങര രാമപുരം കിഴക്കേതിൽ മുഹമ്മദ് ഷെരീഫ് (36), കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം അമ്പലക്കോത്ത് തറോൽ ടി ഐശ്വര്യ (28) എന്നിവരാണ് മരിച്ചത്. ജോലി തേടിയാണ് ഇരുവരും ചെന്നൈയിൽ എത്തിയത്. ചെവ്വാഴ്ച രാത്രി ​ഗുഡുവാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ ഇവരെ സ്വീകരിക്കാൻ മുഹമ്മദ് റഫീഖ് എന്ന സുഹൃത്തും എത്തിയിരുന്നു. മൂന്നുപേരും കൂടി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഷെരീഫിനേയും ഐശ്വര്യയേയും ട്രെയിൻ ഇടിക്കുകയായിരുന്നു. …

ഓൺലൈൻ തട്ടിപ്പ്; വാട്സ്ആപ്പ് വഴി ഓൺലൈൻ ട്രേഡിങ്ങ് ആണെന്ന് പറഞ്ഞു കാസർകോട് സ്വദേശിനിയുടെ 41 ലക്ഷം തട്ടിയ ആളെ സൈബർ പൊലീസ് പിടികൂടി 

  കാസർകോട്: വാട്സ്ആപ്പ് വഴി ഓൺലൈൻ വ്യാപാരത്തിന്റെ മറവിൽ സ്ത്രീയെ കബളിപ്പിച്ച് 41 ലക്ഷം രൂപ തട്ടിയെടുത്ത മലപ്പുറം സ്വദേശി സൈബർ പൊലീസിന്റെ പിടിയിലായി. മലപ്പുറം മേലാറ്റൂർ സ്വദേശി കെ ജാഫറി(49)നെയാണ് കാസർകോട് സൈബർ പൊലീസ് മേലാറ്റൂരിൽ എത്തി അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട സ്ത്രീയിൽ നിന്നാണ് ഓൺലൈൻ വ്യാപാരം നടത്തി ലാഭം ഉണ്ടാക്കാം എന്ന് വിശ്വസിപ്പിച്ചു പണം തട്ടിയെടുത്തത്. തുടക്കത്തിൽ ചെറിയ തുക നൽകി വിശ്വാസ്യത നേടിയെടുത്തിരുന്നു. പിന്നീട് പണവുമായി അപ്രത്യക്ഷമാവുകയായിരുന്നു എന്നാണ് സ്ത്രീയുടെ …