കാസര്‍കോട്: നീലേശ്വരത്ത് ലോട്ടറി വില്‍പനക്കാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തട്ടാച്ചേരിയിലെ കൈവേലിക്കല്‍ കെ.കുമാരന്‍ (65)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒന്‍പതരയോടെ തിരുവനന്തപുരം മംഗളൂരു എക്‌സ്പ്രസ് ട്രെയിനാണ് തട്ടിയത്. സ്റ്റേഷന്‍ പ്ലാറ്റുഫോമില്‍ വച്ചാണ് ട്രെയിന്‍ തട്ടിയത്. നീലേശ്വരം പൊലീസെത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. പരേതരായ കടുങ്ങന്റെയും കുമ്പയുടെയും മകനാണ്. ഭാര്യ: കെ.ലത. മക്കള്‍: ശ്രീജേഷ് (സഹകരണ സംഘം ജീവനക്കാരന്‍), ശ്രീജിഷ(സഹകരണ സംഘം സെക്രട്ടറി കണ്ണൂര്‍). മരുമക്കള്‍: വിനോദ് (ഇലക്ട്രീഷ്യന്‍, കണ്ണൂര്‍), കവന (കുന്ദാപുരം). സഹോദരങ്ങള്‍: രാഘവന്‍, രവി, ബാലകൃഷ്ണന്‍, ജാനകി, ചന്ദ്രമതി.