കാസർകോട്: ഹൃദയാഘാതത്തെ തുടർന്ന് കാഞ്ഞങ്ങാട്ടെ മൊബൈൽ ഷോപ്പ് ഉടമ മരിച്ചു. കാഞ്ഞങ്ങാട് ബസ്റ്റാന്റിന് സമീപം കല്ലട കോംപ്ലക്സിൽ കഴിഞ്ഞ 15 വർഷമായി മൊബൈൽ ഷോപ്പ് നടത്തിവരുന്ന ചെറുവത്തൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ എം ടി ജാബിർ (40)ആണ് മരിച്ചത്.
കൈ വേദനയെ തുടർന്ന് മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജാബിർ തിങ്കളാഴ്ച പുലർച്ചേ രണ്ടു മണിയോടെയാണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. വിപി ലത്തീഫ്, എം ടി സഫിയത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ: സാഹില. ഏക മകൻ മുഹമ്മദ് സാഹിർ. സഹോദരങ്ങൾ: ഇ ഷ്ഹാക്ക്, ഷാജിത, പരേതനായ റിയാസ്.