പയ്യന്നൂർ : വൈദ്യുത ലൈനിലേക്ക് വീണ റബ്ബർ മരത്തിന്റെ കൊമ്പ് മുറിച്ചു മാറ്റുന്നതിനിടെ വൈദ്യുത തൂണിൽ കുടുങ്ങി നിന്ന മറ്റൊരു മരം തലയിൽ വീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു. കരിപ്പോട് സ്വദേശി എം കെ റഫീഖ്(42) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ പാടിയോട്ടുചാൽ ഞെക്ലി ജുമാമസ്ജിദിന് സമീപത്തായിരുന്നു അപകടം. മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതനായ എംജി അഹമ്മദ് കുഞ്ഞിയുടെയും മുണ്ടകുണ്ടിൽ നബീസയുടെയും മകനാണ്. ഹയറുന്നിസ ആണ് ഭാര്യ. ഷബാസ്, റുഫൈദ എന്നിവർ മക്കളാണ്.