തിരുവനന്തപുരം: സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങളെ കുറിച്ച് ഇ-മെയില്‍ വഴി പരാതി കൈമാറാന്‍ പൊലീസ് അവസരം ഒരുക്കി. digtvmrange.pol@kerala.gov.in എന്ന മെയില്‍ വിലാസത്തില്‍ പരാതി നല്‍കാവുന്നതാണ്. അന്വേഷണ സംഘത്തിലെ ഡിഐജി അജീത ബീഗത്തിന്റെതാണ് ഇ-മെയില്‍ വിലാസം. 0471-2330747 എന്ന നമ്പറിലും പരാതികള്‍ അറിയിക്കാമെന്നും പൊലീസ് അറിയിച്ചു. സിനിമ മേഖലയിലെ ലൈംഗിക ആരോപണ പരാതികളും വെളിപ്പെടുത്തലുകളും അന്വേഷിക്കാന്‍ പൊലീസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെയാണ് രൂപീകരിച്ചിരിക്കുന്നത്. ഏഴംഗ സംഘത്തില്‍ ഉയര്‍ന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടും. ഐജിപി ജി സ്പര്‍ജന്‍ കുമാര്‍, ഡിഐജി എസ് അജീത ബീഗം, ക്രൈംബ്രാഞ്ച് എച്ച്ക്യു എസ്പി മെറിന്‍ ജോസഫ്, കോസ്റ്റല്‍ പോലീസ് എഐജി ജി പൂങ്കുഴലി, കേരള പൊലീസ് അക്കാദമി അസി. ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്‌റെ, ലോ ആന്റ് ഓര്‍ഡര്‍ എഐജി അജിത്ത് വി, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ് മധുസൂദനന്‍ എന്നിവരാണ് അന്വേഷണ സംഘാംഗങ്ങള്‍.