കാസര്‍കോട്: ഭാരതത്തെ തെക്കും വടക്കും കിഴക്കും എന്ന് വേര്‍തിരിച്ച് വിഘടിക്കാനുള്ള വിഘടന വാദികളുടെ നീക്കങ്ങളെ ആശയപരമായി നേരിടണമെന്ന് പ്രജ്ഞാ പ്രവാഹ് കേന്ദ്രസമിതിയംഗം പ്രൊഫ.ഡോ.സദാനന്ദ ദാമോദര്‍ സപ്രെ പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രം കാസര്‍കോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് നടത്തിയ സൗഹൃദ സംവാദത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാസ്‌കാരിക മാര്‍ക്‌സിസം ഭാരത സംസ്‌കാരത്തെയും കുടുംബവ്യവസ്ഥയെയും ബാധിക്കുന്ന അപകടകരമായ ആശയങ്ങളാണെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. മുരളീധരന്‍ ആധ്യക്ഷം വഹിച്ചു. എസ് വിശ്വനാഥന്‍, കെ ദാമോദരന്‍, വി മഹേഷ്, ഡോ.കെഎ ശിവപ്രസാദ്, ചന്ദ്രശേഖരന്‍ പ്രസംഗിച്ചു.







