കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയി കാസര്‍കോട്ടെ ലോഡ്ജ് മുറിയില്‍ വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരാക്കിയെന്ന പരാതിയില്‍ ആദൂര്‍ പൊലീസ് പോക്സോ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. അതേ സമയം തന്നെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയെന്നു കേസിലെ പ്രതികളില്‍ ഒരാള്‍ പൊലീസിനു മൊഴി നല്‍കി. കഴിഞ്ഞ മാസം നടന്ന സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ-”പതിനേഴുകാരനായ പരാതിക്കാരനെ കസ്റ്റഡിയിലുള്ള യൂസഫ് മദക്കം (50) എന്നയാള്‍ പരിചയപ്പെട്ടത് ബസ് യാത്രക്കിടയിലാണ്. പിന്നീട് എം.ഡി.എം.എ നല്‍കാമെന്നു പറഞ്ഞ് ഇരുവരും മുള്ളേരിയയില്‍ ബസിറങ്ങി. തുടര്‍ന്ന് കാറില്‍ കയറ്റി വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് കാസര്‍കോട്ടെത്തി. അവിടെ ഒരു ലോഡ്ജില്‍ മുറിയെടുത്ത ശേഷം പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കി. പിന്നീട് ആണ്‍കുട്ടിയുടെ പതിനാറുവയസ്സുള്ള ആണ്‍ സുഹൃത്തിനെ ഫോണ്‍ ചെയ്ത് ലോഡ്ജ് മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു. ഇതിനിടയില്‍ സ്ഥലത്തെത്തിയ ജുനൈദ് (27) എന്ന ആള്‍ പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. ജുനൈദും പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളുടെ നേതൃത്വത്തില്‍ തന്റെ അരലക്ഷത്തോളം രൂപ തട്ടിയെടുത്തതായി യൂസഫ് മൊഴി നല്‍കി”. പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമെന്നാണ് പൊലീസ് പറയുന്നത്.