കാസര്‍കോട്: നീലേശ്വരം പരപ്പ പന്നിയെറിഞ്ഞ കൊല്ലി സ്വദേശി അബ്രഹാം മകന്‍ കുര്യാച്ചന്‍(53 ) മുള്ളേരിയയിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ കര്‍മ്മംതൊടി കൊട്ടന്‍ കുഴിയില്‍ റബ്ബര്‍ ടാപ്പിംഗ് തൊഴില്‍ ചെയ്തു വരികയായിരുന്നു. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഗ്രേസിയാണ് ഭാര്യ. പരപ്പ വിമലഗിരി പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.