കാസര്‍കോട്: ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യയ്ക്ക് പരിക്ക്. മേല്‍പ്പറമ്പ്, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചട്ടഞ്ചാല്‍, ബെണ്ടിച്ചാലിലെ തംസീന (30)യ്ക്കാണ് കുത്തേറ്റത്. യുവതിയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മേല്‍പ്പറമ്പ് പൊലീസ് യുവതിയുടെ ഭര്‍ത്താവായ ഇസ്മയിലിനെ കസ്റ്റഡിയിലെടുത്തു. അക്രമത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നു പൊലീസ് പറഞ്ഞു.