കാസർകോട്: രാജപുരം സ്റ്റേഷനിലെഎ.എസ്.ഐ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു. കള്ളാര്‍ സ്വദേശി കെ. ചന്ദ്രന്‍ (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.30 മണിയോടെ വീട്ടില്‍ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട് തൊട്ടടുത്ത പനത്തടി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഡ്യൂട്ടി കഴിഞ്ഞ് രാത്രി ഏഴുമണിയോടെ രാജപുരം സ്റ്റേഷനില്‍ നിന്നും മടങ്ങിയതായിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ ശുചീകരണ പരിപാടികളില്‍ പങ്കെടുത്തിരുന്നു. പ്രമേഹ സംബന്ധമായി ചികില്‍സയിലായിരുന്നു. ഭാര്യ: സുജാത. ശരത്, ജിഷ്ണു എന്നിവര്‍ മക്കളാണ്. വിദേശത്തുള്ള മകന്‍ ശരത് വന്ന ശേഷമായിരിക്കും സംസ്‌കാരം.