കണ്ണൂര്‍: ഭാര്യയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. പിണറായി,വെണ്ടുട്ടായി വ്യവസായ എസ്റ്റേറ്റിനു സമീപത്തെ ചാലില്‍ വീട്ടില്‍ രവീന്ദ്രന്‍(58)ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന രവീന്ദ്രന്‍ ഭാര്യ പ്രസന്നയെ കസേര കൊണ്ട് തലക്കടിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രസന്നയെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനു പിന്നാലെയാണ് രവീന്ദ്രന്‍ വീടിന്റെ രണ്ടാം നിലയില്‍ കെട്ടിത്തൂങ്ങി മരിച്ചത്. ഭാര്യ മരിച്ചു പോയേക്കാം എന്ന ഭീതി കാരണമാണ് ജീവനൊടുക്കിയതെന്നു സംശയിക്കുന്നു. മാലൂര്‍ സ്വദേശികളായ ഇവര്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് വെണ്ടുട്ടായിയിലെ വാടകവീട്ടില്‍ താമസത്തിനു എത്തിയത്.







