പയ്യന്നൂർ: പയ്യന്നൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർഥി ചണ്ഡീഗഡിലേക്കുള്ള യാത്രക്കിടെ കാർ അപകടത്തിൽ മരിച്ചു. ബട്ടിൻഡ എയിംസിലെ എം എസ് സർജറി വിദ്യാർത്ഥിയും പയ്യന്നൂർ മഹാദേവ ഗ്രാമം സ്വദേശിയുമായ ഡോ.മിഥുൻ മധുസൂദനൻ ആണ് മരിച്ചത്. ചണ്ഡീഗഡിലേക്കുള്ള യാത്രക്കിടെ ഉണ്ടായ കാറപകടത്തെ തുടർന്ന് എയിംസ് ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും മരണപ്പെട്ടു. ഭാര്യ ഡോ. ഉത്തര (ചണ്ഡീഗഡ് പി ജി സെൻറർ). കെ കെ മധുസൂദനന്റെയും ടി എ ഗീതയുടെയും മകനാണ്. സഹോദരി: നമിത മനോജ്. മൃതദേഹം ഞായറാഴ്ച രാവിലെ 8.30 ന് മഹാദേവ ഗ്രാമത്തിലെ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടു പോകും. സംസ്കാരം 10 മണിക്ക് മഹാദേവ ഗ്രാമം സ്മൃതിയിൽ.