കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ എരിയാല്‍ ചേരങ്കൈ ഹൗസിലെ എന്‍.എ ഖാലിദിന്റെ മകന്‍ സി.കെ മുഹമ്മദ് ഷബീറിന്റെ മരണം നാട്ടില്‍ ശോകാന്തരീക്ഷം പകര്‍ന്നു. കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വെള്ളിയാഴ്ച സന്ധ്യക്ക് കുളിക്കാന്‍ കുളിമുറിയില്‍ കയറിയതായിരുന്നെന്നു പറയുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്നു മാതാവും ബന്ധുക്കളും കുളിമുറിയുടെ വാതില്‍ തുറന്നപ്പോഴാണ് ഷബീറിനെ മരിച്ചു കിടക്കുന്ന നിലയില്‍ കാണപ്പെട്ടതെന്നു പറയുന്നു. ഉടന്‍ കാസര്‍കോടു സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്ന ഷബീര്‍ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും പ്രിയങ്കരനായിരുന്നു. വളര്‍ത്തു മൃഗങ്ങളെയും അലങ്കാര മത്സ്യങ്ങളെയും പരിപാലിക്കുകയായിരുന്നു പ്രധാന വിനോദം. ഫുട്ബോള്‍ കളിയിലും തല്‍പ്പരനായിരുന്നു. സി.കെ സഫിയയാണ് മാതാവ്. സി.കെ മുഹമ്മദ് സഹീര്‍, സി.കെ മുഹമ്മദ് ഷക്കീല്‍ സഹോദരങ്ങളാണ്. മൃതദേഹം ചേരങ്കൈ ജുമാമസ്ജിദില്‍ ഖബറടക്കി.