കാസര്‍കോട്: വിദ്യാനഗറിലെ ചെറുകിട വ്യവസായ എസ്‌റ്റേറ്റ് വ്യവസായികള്‍ക്കും വ്യവസായത്തിനും ഭീഷണിയാവുകയാണെന്നു വ്യവസായികള്‍ പറയുന്നു. എസ്റ്റേറ്റിലെ റോഡുകളെല്ലാം കുണ്ടും കുഴിയുമായിക്കിടക്കുന്നു. കുഴികളില്‍ മഴവെള്ളം കെട്ടി നിന്നു ഗതാഗത തടസ്സമുണ്ടാകുന്നു.
നാമമാത്രമായ ഓവുചാലുകള്‍ പലേടങ്ങളിലും നികത്തി ചിലര്‍ റോഡാക്കി മാറ്റിയിരിക്കുന്നു.
എസ്‌റ്റേറ്റിന്റെ ഭൗതിക സാഹചര്യങ്ങള്‍ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം അധികൃതര്‍ രൂപീകരിച്ച എസ്റ്റേറ്റ് ഫോറത്തിനാണ്. എന്നാല്‍ നൂറോളം വ്യവസായ ഷെഡ്ഡുകളുള്ള എസ്റ്റേറ്റില്‍ ആറു പേര്‍ ചേര്‍ന്നു നാലു വര്‍ഷം മുമ്പു ഫോറം രൂപീകരിച്ചുവെന്നു പറയുന്നു. അതിനുശേഷം ഫോറം യോഗം ചേര്‍ന്നിട്ടില്ലെന്നു ഭാരവാഹികള്‍ക്കും ആക്ഷേപമുണ്ട്. ഭാരവാഹികള്‍ എസ്റ്റേറ്റിലേക്കു തിരിഞ്ഞു നോക്കുന്നില്ലെന്നു വ്യവസായികള്‍ പരസ്പരം പറഞ്ഞു സമാധാനിക്കുന്നു.
👌 Super