തോട്ടിലൂടെ ഒഴുകിയെത്തിയ തേങ്ങ പിടിക്കാനുള്ള ശ്രമത്തിനിടയില്‍ സിപിഐ നേതാവ് ഒഴുക്കില്‍പെട്ടു കാണാതായി; സംഭവം ബദിയഡുക്കയില്‍, തെരച്ചില്‍ തുടരുന്നു

കാസര്‍കോട്: ഒഴുകിയെത്തിയ തേങ്ങ പിടിക്കാനുള്ള ശ്രമത്തിനിടയില്‍ മധ്യവയസ്‌കന്‍ ഒഴുകിപ്പോയി. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാഞ്ചത്തടുക്കയിലെ സീതാരാമ (52)യാണ് അപകടത്തില്‍പെട്ടത്. സി.പി.ഐ ലോക്കല്‍ കമ്മിറ്റി അംഗമാണ്. ബുധനാഴ്ച വൈകുന്നേരം പൊലീസ് സ്റ്റേഷനില്‍ നിന്നു ഒരു കിലോമീറ്റര്‍ അകലെയുള്ള തോട്ടിലാണ് അപകടം. പുല്ലരിയാനാണെന്നു പറഞ്ഞാണ് സീതാരാമ വീട്ടില്‍ നിന്നു ഇറങ്ങിയത്. നേരം ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അപകടത്തില്‍പ്പെട്ട കാര്യം വ്യക്തമായത്. സീതാരാമയുടെ കൈവശം ഉണ്ടാകാറുള്ള കത്തിയും റെയിന്‍കോട്ടും സഞ്ചിയും തോട്ടുവക്കില്‍ കണ്ടെത്തി. തൊട്ടടുത്ത് തന്നെ ഒഴുകി …

ദേശീയ പാത വിസ്മയമാവാനിരിക്കെ സര്‍വ്വീസ് റോഡുകള്‍ക്കു ദയനീയാവസ്ഥ

കുമ്പള: ദേശീയ പാത നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കെ, അതിനോടു ചേര്‍ന്ന സര്‍വ്വീസ് റോഡുകളുടെ സ്ഥിതി പരമശോചനമീയമാവുന്നു-നാട്ടുകാര്‍ പരാതിപ്പെടുന്നു. കാസര്‍കോട് മുതല്‍ ഉപ്പള വരെയുള്ള സര്‍വ്വീസ് റോഡുകളാണ് ശോചനീയമായിട്ടുള്ളത്. പലേടത്തും റോഡുകളില്‍ ഗതാഗതം ദുസ്സഹമാക്കാവുന്ന തരത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്നു. അവിടെയും അല്ലാത്തിടങ്ങളിലും വന്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നു. ഓവുചാലുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും മഴവെള്ളം സര്‍വ്വീസ് റോഡുകളില്‍ കെട്ടിനില്‍ക്കുന്നു. പൊതു നന്മക്കു വേണ്ടി ഉണ്ടാവുന്ന പദ്ധതികള്‍ വ്യക്തികള്‍ക്കു താല്‍ക്കാലികമായെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയേക്കുമെന്നു ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ദേശീയ പാത നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ ഈ പ്രാരാബ്ധങ്ങള്‍ …

മൊഗ്രാലില്‍ എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമം; അലാറം മുഴങ്ങിയതോടെ കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടു, മുഖം മൂടിയിട്ട സംഘം എത്തിയത് വാഹനത്തിലെന്നു സംശയം

കാസര്‍കോട്: ദേശീയ പാതയിലെ മൊഗ്രാല്‍ ജംഗ്ഷനില്‍ എ.ടി.എം തകര്‍ത്ത് പണം കൊള്ളയടിക്കാന്‍ ശ്രമം. അലാറം മുഴങ്ങിയതോടെ കവര്‍ച്ചാ സംഘം രക്ഷപ്പെട്ടു. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെയാണ് സംഭവം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മൊഗ്രാല്‍ ശാഖയോട് ചേര്‍ന്നുള്ള എ.ടി.എമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. എ.ടി.എം മെഷീന്‍ തകര്‍ക്കുന്നതിനിടയില്‍ അലാറം മുഴങ്ങിയതോടെയാണ് കവര്‍ച്ചാ സംഘം വാഹനത്തില്‍ രക്ഷപ്പെട്ടതെന്ന് സംശയിക്കുന്നു. ഈ സമയത്ത് മൊഗ്രാല്‍ ജംഗ്ഷനില്‍ നിന്നു അല്‍പം അകലെ പൊലീസ് പട്രോളിംഗ് …

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 276 ആയി ഉയർന്നു, ബെയ്ലി പാലത്തിന്റെ നിർമാണം ഉച്ചയോടെ പൂർത്തിയാവും, മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സർവ്വകക്ഷി യോഗം 

  കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം കൂടുന്നു. മരണസംഖ്യ 276 ആയി.  240 പേരെ കുറിച്ച് ഇപ്പോഴും യാതൊരു വിവരമില്ല. പാറക്കല്ലുകളും ചെളിയും നിറഞ്ഞ വീടുകളിൽ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് സംശയം. അതേസമയം, ബെയ്ലി പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. രാത്രിയിലും തുടർന്ന പാലത്തിന്റെ നിർമാണം രാവിലെ അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണ്. കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ മുണ്ടക്കൈ ഭാഗത്തുള്ള കരയിൽ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് ശേഷം പണി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് …

ഷട്ടിൽ കളിക്കുന്നതിനിടയിൽ കൃഷി വകുപ്പ് ജീവനക്കാരൻ കുഴഞ്ഞു വീണു മരിച്ചു

  ആലപ്പുഴ വൈ.എം.സി.എയിൽ ഷട്ടിൽ കളിക്കുന്നതിനിടയിൽ കൃഷി വകുപ്പ് ജീവനക്കാരൻ കുഴഞ്ഞു വീണു മരിച്ചു. മാവേലിക്കര കൊറ്റാർ കാവ് മുറിയിൽ വാലുപറമ്പിൽ പരേതനായ കേശവൻകുട്ടിയുടെ മകൻ വി.കെ.സജീവ് (53) ആണ് മരിച്ചത്. മാങ്കാംകുഴി ജില്ലാ കൃഷിത്തോട്ടത്തിൽ ഡ്രൈവറായിരുന്നു സജീവ്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഷട്ടിൽ കളിക്കുന്നതിനിടയിൽ കോർട്ടിൽ കുഴഞ്ഞു വീണ സജീവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: കെ.കെ.ദേവകി. ഭാര്യ: മോൻസിമോൾ.മക്കൾ: സൂര്യ വി.സജീവ്, കിരൺ വി.സജീവ്, തേജസ് വി.സജീവ്. സംസ്കാരം: വ്യാഴാഴ്ച ഉച്ചക്ക് …

ഗുരുവായൂരിൽ റെയിൽവെ ട്രാക്കിൽ വെള്ളം: ഇന്ന് നാല് ട്രെയിനുകളുടെ സർവീസ് റദ്ദാക്കി

തൃശ്ശൂര്‍: പൂങ്കുന്നം ഗുരുവായൂര്‍ റൂട്ടിലെ റെയില്‍വെ ട്രാക്കില്‍ ഉണ്ടായ വെള്ളക്കെട്ടിനെ തുടര്‍ന്ന് നാല് ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കി. വ്യാഴാഴ്ചത്തെ ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍സിറ്റി (16342), ഗുരുവായൂര്‍ – മധുരൈ എക്സ്പ്രസ് (16328) എന്നീ ട്രെയിനുകള്‍ തൃശൂരില്‍ നിന്നാകും യാത്ര ആരംഭിക്കുക. ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍ (06439) പുതുക്കാട് നിന്നും സര്‍വീസ് നടത്തും. എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിന്‍ തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തൂ. ഉച്ചയ്ക്കുള്ള ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍ (06447) തൃശൂരില്‍ നിന്നുമാത്രമേ …

മച്ചമ്പാടിയിലെ പ്രവാസിയുടെ വീട്ടിൽ നിന്നു 9 ലക്ഷം രൂപയും 9 പവൻ സ്വർണ്ണാഭരണങ്ങളും കവർന്ന കേസ്; മംഗളൂരു സ്വദേശിയായ യുവാവ് അറസ്റ്റിൽ

  കാസർകോട്: മച്ചമ്പാടിയിലെ പ്രവാസിയുടെ വീട്ടിൽ നിന്നു 9 ലക്ഷം രൂപയും 9 പവൻ സ്വർണ്ണാഭരണങ്ങളും റാഡോ വാച്ചും രേഖകളും ലോക്കറോടെ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മംഗളൂരു ഉളിബെട്ടു അകോടി മസിലെ അർപ്പയെന്ന മുഹമ്മദ് അർഫാസിനെ (19)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു. വിശദമായ അന്വേഷണത്തിനു കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നു പൊലീസ് പറഞ്ഞു. മച്ചമ്പാടി സി.എ. നഗറിലെ ഇബ്രാഹിം ഖലീലും കുടുംബവും വിദേശത്തായിരുന്നപ്പോഴായിരുന്നു കവർച്ച. വീടിന്റെ ഒന്നാം നിലയിലെ കിടപ്പു മുറിയിൽ …