കാസര്‍കോട്: നാട്ടറിവുകളുടെ കാവലാള്‍ നീലേശ്വരം, പരപ്പ, കാരാട്ട് നെല്ലിയരയിലെ ചാണമൂപ്പന്‍ (108) അന്തരിച്ചു. പാരമ്പര്യ കൃഷി രീതികളുടെയും കാര്‍ഷിക കൂട്ടായ്മയുടെയും പ്രധാന പ്രവര്‍ത്തകനായിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലാ കലക്ടര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക സംവിധാനം വഴി വീട്ടില്‍ വച്ച് സമ്മതിദാനാവകാശം രേഖപ്പെടുത്തി ശ്രദ്ധേയനായിരുന്നു. ഒരു വര്‍ഷം മുമ്പു വരെ നെല്ലിയരയിലെ വീട്ടില്‍ നിന്നു മൂന്നു കിലോ മീറ്റര്‍ ദൂരെയുള്ള ബിരിക്കുളം ടൗണില്‍ എത്തുക ചാണമൂപ്പന്റെ ദിനചര്യയായിരുന്നു. ഭാര്യ: കൊറുമ്പി. മക്കള്‍: കുംബ, പരേതരായ മാധവന്‍, കുഞ്ഞിരാമന്‍. മരുമക്കള്‍: മാധവന്‍, സാലി, ഉഷ. സഹോദരങ്ങള്‍: പരേതരായ ചെമ്പന്‍, ചംക്രാന്തി, പൊലയി, കാരാട്ട് മൈലി, കാവിരി.
ചാണമൂപ്പന്റെ നിര്യാണത്തില്‍ കാര്‍ഷിക കൂട്ടായ്മയായ മണ്ണിന്റെ കാവലാള്‍ അനുശോചിച്ചു.
