കാസര്‍കോട്: പൊലീസ് കൈകാണിച്ച് നിര്‍ത്താതെ രക്ഷപ്പെട്ട കാറില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ ശേഖരം കാസര്‍കോട് പോലീസ് പിടികൂടി. ഒരാള്‍ പിടിയില്‍. കോഴിക്കോട് കൊയിലാണ്ടി ചെമ്മാറത്തൂരിലെ അബൂബക്കറിനെ(45)യാണ് അറസ്റ്റ് ചെയ്തത്. തൃക്കണ്ണാട് പെട്രോള്‍ പമ്പിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന എസ്.ഐ അരുണ്‍ മോഹന്‍ കൈകാണിച്ച് നിര്‍ത്താന്‍ ആവശ്യപെട്ടെങ്കിലും കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് വിവരം കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. കാസര്‍കോട് കണ്‍ട്രോള്‍ റൂം വാഹനത്തിന്റെ സഹായത്തോടെ കറന്തക്കാട് നിന്നും കാര്‍ തടഞ്ഞുവച്ചു. വാഹനം സ്‌റ്റേഷനിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ആറ് ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.







