20 കോടിയോളം രൂപയുമായി യുവതി മുങ്ങി; പണം തട്ടിയെടുത്തത് ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന്

തൃശൂര്‍: 18 വര്‍ഷക്കാലം അസിസ്റ്റന്റ് ജനറല്‍ മാനേജരായി ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നു യുവതി 20 കോടി രൂപയുമായി മുങ്ങി. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ തൃശൂര്‍, വലപ്പാട് ബ്രാഞ്ചിലെ അസി. ജനറല്‍ മാനേജര്‍ ധന്യാമോഹന്‍ ആണ് പണവുമായി മുങ്ങിയത്. സംഭവത്തില്‍ വലപ്പാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2019 മുതല്‍ വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നും അച്ഛന്റെയും സഹോദരങ്ങളുടെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തായിരുന്നു തട്ടിപ്പെന്ന് പറയുന്നു. ഈ …

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച മൂന്നര വയസ്സുകാരനു അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു, വെള്ളച്ചാട്ടത്തിൽ കുളിച്ചവർ ആശങ്കയിൽ 

  കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ …

ഊണിൽ അച്ചാർ ഇല്ല; ഉപഭോക്താവ് പരാതി നൽകിയപ്പോൾ റസ്‌റ്ററന്റ് ഉടമയ്ക്ക് നഷ്ടമായത് 35,000 രൂപ

  പാഴ്‌സൽ ഊണിൽ അച്ചാർ നൽകാതിരുന്നതിന് റസ്‌റ്ററന്റ് ഉടമയ്ക്ക് നഷ്ടപരിഹാരമായി നൽകേണ്ടിവന്നത് 35,000 രൂപ. 80 രൂപയുടെ 25 ഊണ് പാഴ്‌സൽ വാങ്ങിയ ആളിന് 35,000 രൂപ നഷ്ടപരിഹാരംനൽകാനാണ് ഉപഭോക്തൃ തർക്കപരിഹാരഫോറം ഉത്തരവിട്ടത്. ചെന്നൈ വിഴുപുരത്തുള്ള റസ്‌റ്ററന്റിൽനിന്ന് രണ്ട് വർഷം മുമ്പ് പാഴ്‌സൽ വാങ്ങിയ സംഭവത്തിലാണ് കോടതിയുടെ ഇടപെടൽ. ആരോഗ്യസാമിയുടെ പരാതിയെ തുടർന്നാണ് നടപടി. ബന്ധുവിന്റെ ചരമവാർഷികത്തോടനുബന്ധിച്ചാണ് ഉച്ചയൂണിന് ഓർഡർ നൽകിയത്. ആരോഗ്യസാമി വിഴുപുരം ബസ് സ്റ്റാൻഡിന് സമീപമുള്ള റസ്റ്ററന്റിൽനിന്ന് 2022 നവംബർ 27-ന് 25 ഊണ് …