20 കോടിയോളം രൂപയുമായി യുവതി മുങ്ങി; പണം തട്ടിയെടുത്തത് ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന്

തൃശൂര്‍: 18 വര്‍ഷക്കാലം അസിസ്റ്റന്റ് ജനറല്‍ മാനേജരായി ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നു യുവതി 20 കോടി രൂപയുമായി മുങ്ങി. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ തൃശൂര്‍, വലപ്പാട് ബ്രാഞ്ചിലെ അസി. ജനറല്‍ മാനേജര്‍ ധന്യാമോഹന്‍ ആണ് പണവുമായി മുങ്ങിയത്. സംഭവത്തില്‍ വലപ്പാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2019 മുതല്‍ വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നും അച്ഛന്റെയും സഹോദരങ്ങളുടെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തായിരുന്നു തട്ടിപ്പെന്ന് പറയുന്നു. ഈ പണം കൊണ്ട് യുവതി ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. ആഡംബര വസ്തുക്കളും സ്ഥലവും വീടും വാങ്ങാനും തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം ഉപയോഗിക്കുകയും ചെയ്തു.
തട്ടിപ്പ് പുറത്താകുമെന്ന് മനസ്സിലായതോടെ തനിക്ക് ശാരീരിക പ്രയാസങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് ഓഫീസില്‍ നിന്നു ഇറങ്ങിപ്പോയെന്നും പിന്നീട് രക്ഷപ്പെട്ടെന്നും കമ്പനി അധികൃതര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
സമീപകാലത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നടന്ന ഏറ്റവും വലിയ തട്ടിപ്പുകളില്‍ ഒന്നാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളതെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page