100കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി ദോഹയില്‍ നിന്നും എത്തിയ ആള്‍ പിടിയില്‍; സിബിഐ അറസ്റ്റു ചെയ്തത് അശോക് കുമാര്‍ എന്നയാളെ, ഇയാള്‍ക്ക് ദക്ഷിണേന്ത്യയുമായി ബന്ധമുള്ളതായി സംശയം

ന്യൂദെല്‍ഹി: ന്യൂദെല്‍ഹിയില്‍ വന്‍ മയക്കുമരുന്നു വേട്ട. ദോഹയില്‍ നിന്നും എത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനില്‍ നിന്നു അന്താരാഷ്ട്ര വിപണിയില്‍ നൂറു കോടി രൂപ വിലമതിക്കുന്ന ആറു കിലോ കൊക്കെയിന്‍ പിടികൂടി. ഗുളിക രൂപത്തിലാക്കിയ മയക്കുമരുന്നു കളിപ്പാട്ടങ്ങള്‍ക്കകത്താണ് ഒളിപ്പിച്ചു കടത്തിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് സിബിഐ നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് മയക്കുമരുന്നു പിടികൂടിയത്. ഇന്ത്യന്‍ വംശജനായ ജര്‍മ്മന്‍ പൗരത്വമുള്ള അശോക് കുമാര്‍ എന്നയാളാണ് പിടിയിലായത്. ഇയാള്‍ക്ക് അടുത്തിടെ ബംഗ്‌ളൂരുവില്‍ അറസ്റ്റിലായ മയക്കുമരുന്നു കടത്തുകാരനുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നു. പ്രസ്തുത ആളില്‍ നിന്നു ലഭിച്ച …

റിട്ട. അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ കാഞ്ഞങ്ങാട്ടെ പി.എ രാമന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: മുന്‍ കാസര്‍കോട് എ.ഡി.സി കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ പി.എ. രാമന്‍ (84) അന്തരിച്ചു. ദീര്‍ഘകാലം കാഞ്ഞങ്ങാട് ബി.ഡി.ഒ ആയിരുന്നു. ഭാര്യ: എം.ആര്‍ ജാനകി (റിട്ട. അധ്യാപിക), മക്കള്‍: സിന്ധു പി.രാമന്‍, ഡോ.പി ആര്‍.സജി. മരുമക്കള്‍: എ.സി. ബാബുരാജ്, ഡോ.ബിന്ദു. സഹോദരങ്ങള്‍: നാരായണന്‍, ബാലകൃഷ്ണന്‍, പാറുക്കുട്ടി, ലക്ഷ്മിക്കുട്ടി, പരേതരായ കൃഷ്ണന്‍, സരോജിനി.

മൊഗ്രാല്‍പുത്തൂരില്‍ നിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്; നിരവധി കേസുകളില്‍ പ്രതിയായ കളിത്തോക്ക് ലത്തീഫ് അറസ്റ്റില്‍

  കാസര്‍കോട്: യുവാവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ സംഘത്തലവനെ പൊലീസ് അറസ്റ്റു ചെയ്തു. മംഗല്‍പ്പാടി, അടുക്ക, വീരനഗറിലെ അബ്ദുല്‍ ലത്തീഫ് എന്ന കളിത്തോക്ക് ലത്തീഫി(27)നെയാണ് കുമ്പള പൊലീസിന്റെ സഹായത്തോടെ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. ജൂണ്‍ 11ന് ആണ് കേസിനാസ്പദമായ സംഭവം. മൊഗ്രാല്‍ പുത്തൂരിലെ ഹനീഫയെ തട്ടിക്കൊണ്ടു പോയി രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് ലത്തീഫിനെ അറസ്റ്റു ചെയ്തതെന്നു പൊലീസ് പറഞ്ഞു. ലത്തീഫിനെതിരെ കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിലും കേസുള്ളതായി പൊലീസ് പറഞ്ഞു.

മൊഗ്രാല്‍ യൂനാനി ആശുപത്രിയില്‍ 30 ലക്ഷം രൂപയുടെ മരുന്ന് എത്തി

കാസര്‍കോട്: സംസ്ഥാനത്തെ ആദ്യ യൂനാനി ഡിസ്പന്‍സറിയായ മൊഗ്രാല്‍ ഗവ. യൂനാനി ഡിസ്പന്‍സറിയില്‍ 30 ലക്ഷം രൂപയുടെ മരുന്ന് എത്തി. 2023-24 ബജറ്റില്‍ മരുന്നിനു വകയിരുത്തിയ തുക ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തെത്തുടര്‍ന്നു വാങ്ങാന്‍ കഴിയാതെ വന്നിരുന്നു. ഈ മരുന്ന് ഇന്നലെ എത്തി തുടങ്ങി. മരുന്ന് എത്തിയ വിവരമറിഞ്ഞു കൂടുതല്‍ രോഗികള്‍ ആശുപത്രിയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.

മലയോരത്തു നിന്നു ഒരേ ദിവസം രണ്ടു പേരെ കാണാതായി

കാസര്‍കോട്: മലയോരത്ത് നിന്നു ഒരേ ദിവസം രണ്ടു പേരെ കാണാതായി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഭീമനടിയില്‍ വ്യാപാരിയായ കുറുഞ്ചേരിയിലെ ജിബിന്‍ കുര്യാക്കോസി(32)നെ 24ന് ആണ് കാണാതായത്. ഉച്ചവരെ കടയില്‍ ഉണ്ടായിരുന്നു. പിന്നീടാണ് കാണാതായത്. പിതാവ് നല്‍കിയ പരാതിയില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെള്ളരിക്കുണ്ട്, അറക്കല്‍ കുന്നേല്‍ ജോസഫി(74)നെയും 24ന് തന്നെ കാണാതാവുകയായിരുന്നു. വൈകുന്നേരം വരെ വീട്ടില്‍ ഉണ്ടായിരുന്നു. ഭാര്യ നല്‍കിയ പരാതിയില്‍ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.

നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

കാസര്‍കോട്: ബിവറേജസ് കോര്‍പ്പറേഷന്റെ നീലേശ്വരം-പാലായി റോഡിലെ മൂന്നാംകുറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലെറ്റില്‍ കവര്‍ച്ച നടത്തിയത് പ്രൊഫഷണല്‍ സംഘമെന്നു സൂചന. നീലേശ്വരം എസ്.ഐ ഇ. വിഷ്ണു പ്രസാദിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിലാണ് ഇത്തരമൊരു സംശയം ഉയര്‍ന്നത്. കവര്‍ച്ചയ്ക്കു തെരഞ്ഞെടുത്ത രീതിയും സമയവും ആണ് ഇത്തരമൊരു സംശയം ബലപ്പെടുത്തുന്നത്. ഒറ്റപ്പെട്ട സ്ഥലത്താണ് മദ്യഷോപ്പ് പ്രവര്‍ത്തിക്കുന്നത്. രാത്രി ഒരു മണിയോടെ ഏതോ വാഹനത്തില്‍ എത്തിയ സംഘം സിസിടിവി ക്യാമറകള്‍ നശിപ്പിക്കുകയും ഡി.വി.ആറുകളില്‍ ഒന്ന് ഇളക്കിമാറ്റുകയും ചെയ്ത ശേഷമാണ് കവര്‍ച്ചാശ്രമം തുടങ്ങിയത്. കെട്ടിടത്തിന്റെ …

കുമ്പളയില്‍ പൂത്ത നന്മമരം; ചോരയില്‍ കുളിച്ച് കിടന്ന വിദ്യാര്‍ത്ഥിയെ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ച സല്‍ത്തു മുഹമ്മദിന് സ്‌കൂളിന്റെ ആദരം

കാസര്‍കോട്: കാറിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ച് മാതൃക കാണിച്ച ഓട്ടോ ഡ്രൈവര്‍ക്ക് സ്‌കൂളിന്റെ ആദരം. കുമ്പളയിലെ ഓട്ടോഡ്രൈവര്‍ കൊടിയമ്മ, പുളിക്കുണ്ടിലെ സല്‍ത്തു മുഹമ്മദിനെയാണ് കുമ്പള ജി എസ് ബി എസ് അധികൃതര്‍ ആദരിച്ചത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പി വിനോദ് കുമാര്‍ സല്‍ത്തു മുഹമ്മദിനെ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു. ഒരു മാസം മുമ്പാണ് ആദരവിനു അര്‍ഹനാക്കിയ സംഭവം. രാവിലെ പതിവുപോലെ സെന്റ് മോണിക്ക സ്‌കൂളിലേയ്ക്ക് കുട്ടികളുമായി പോവുകയായിരുന്നു മുഹമ്മദ്. …

മണ്ണെടുപ്പിന്റെയും കുന്നിടിക്കലിന്റെയും ദുരന്തം കണ്‍മുന്നില്‍ നില്‍ക്കെ ബദിയഡുക്കയിലും മണ്ണിടിച്ചില്‍ ദുരന്ത ഭീഷണി

കാസര്‍കോട്: കര്‍ണ്ണാടകയിലെ ഷിരൂരില്‍ 11 ദിവസം മുമ്പാണ്ടായ മണ്ണിടിച്ചില്‍ ദുരന്തം ദേശീയ മനസ്സാക്ഷി മരവിപ്പിച്ചുകൊണ്ടിരിക്കെ ബദിയഡുക്ക നെക്രാജെ ചേടിക്കാനത്തു സ്വകാര്യ വ്യക്തികളും മണ്ണുമാഫിയയും ചേര്‍ന്നു മറ്റൊരു ദുരന്തത്തെ മാടിവിളിക്കുകയാണെന്നു നാട്ടുകാര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ബദിയഡുക്ക- ചെര്‍ക്കള റോഡിലെ നെക്രാജെക്കടുത്ത ചേടിക്കാന സ്‌കൂളിനു മുന്‍വശത്താണ് മണ്ണിടിക്കലും മണ്ണു കടത്തും തകൃതിയായിട്ടുള്ളതെന്നു നാട്ടുകാര്‍ അറിയിച്ചു. ആദ്യം സ്വകാര്യ വ്യക്തികളും മണ്ണുമാഫിയയും ചേര്‍ന്നായിരുന്നു മണ്ണു കടത്തലെന്നും പിന്നീടു ദേശീയ പാതക്കുവേണ്ടിയും വന്‍തോതില്‍ കുന്നിടിച്ചുവെന്നും പരാതിയില്‍ പറഞ്ഞു. ഇപ്പോള്‍ ഏതു നിമിഷവും കുന്ന് …

പഞ്ചായത്ത് ഫണ്ട് തട്ടിപ്പ്: ബി ജെ പി പഞ്ചായത്ത് കമ്മിറ്റി യോഗം ഇന്നു വീണ്ടും

ജനങ്ങളുടെ പണം കൊള്ളയടിക്കുന്ന കുമ്പള പഞ്ചായത്തിനെതിരെ അടിയന്തര നിയമനടപടികള്‍ സ്വീകരിക്കണമെന്നും കുറ്റവാളികളായ മുഴുവനാളുകളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ബി ജെ പി ആവശ്യപ്പെട്ടു. പഞ്ചായത്ത് ഭരണം അഴിമതി രഹിതമാക്കുന്നതുവരെ നിരന്തര പ്രക്ഷോഭവുമായി ബി ജെ പി മുന്നോട്ടു പോവുമെന്ന് നേതാക്കള്‍ അറിയിച്ചു. പഞ്ചായത്തിലെ ഫണ്ട് തട്ടിപ്പിനെതിരെ പ്രക്ഷോഭ പരിപാടികള്‍ ആവിഷ്‌ക്കരിക്കുന്നതിനു പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി ഇന്നു യോഗം ചേരുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

പഞ്ചായത്ത് ഫണ്ട് തട്ടിപ്പ്: പഞ്ചായത്ത് പ്രസിഡന്റ് രാജി വയ്ക്കണമെന്നും തട്ടിപ്പിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ഏര്‍പ്പെടുത്തണമെന്നും പ്രതിപക്ഷം; അടിയന്തര പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ബഹളം; പ്രതിപക്ഷ ഇറങ്ങിപ്പോക്ക്

കാസര്‍കോട്: കുമ്പള പഞ്ചായത്തു ഫണ്ടില്‍ നിന്നു ലക്ഷക്കണക്കിനു രൂപ അപഹരിച്ച സംഭവത്തില്‍ പഞ്ചായത്തു പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ബി ജെ പി അംഗങ്ങള്‍ പഞ്ചായത്ത് ഭരണസമിതി അടിയന്തര യോഗത്തില്‍ ആവശ്യപ്പെട്ടു. അതു മാത്രമല്ല പഞ്ചായത്ത് ഖജനാവിന്റെ കാവല്‍ക്കാര്‍ നോക്കി നില്‍ക്കെ നടന്ന തട്ടിപ്പിനെക്കുറിച്ചു വിജിലന്‍സ് അന്വേഷണം ഏര്‍പ്പെടുത്തണം- പ്രശ്‌നത്തില്‍ പഞ്ചായത്ത് ഭരണ നേതൃത്വത്തിന്റെ നിസ്സംഗതയില്‍ പ്രതിഷേധിച്ചു യോഗത്തില്‍ നിന്ന് വാക്കൗട്ട് ചെയ്യുന്നതിനു മുമ്പു പ്രതിപക്ഷാംഗങ്ങള്‍ ആവശ്യമുന്നയിച്ചു. ബുധനാഴ്ച വൈകിട്ടു കുമ്പള പ്രസ് ഫോറത്തില്‍ പഞ്ചായത്ത് പ്രസിഡന്റും ഭരണ കക്ഷി …