ബംഗ്‌ളൂരു: കുളിമുറിയിലെ ഗ്യാസ് ഗീസറില്‍ നിന്നു കാര്‍ബണ്‍ മോണോക്‌സൈഡ് ചോര്‍ന്നുണ്ടായ ദുരന്തത്തില്‍ യുവതിയും മകനും മരിച്ചു. ബംഗ്‌ളൂരു, രാമനഗര്‍ മാഗഡി, ജ്യോതി നഗര്‍ സ്വദേശി ശോഭ(38), മകന്‍ ദിലീപ് (16) എന്നിവരാണ് മരിച്ചത്.
ദിലീപ് കുളിമുറിയില്‍ കയറിയതിന് ശേഷമാണ് ഗ്യാസ് ഗീസര്‍ ഓണ്‍ ചെയ്തത്. ഏറെ നേരം കഴിഞ്ഞിട്ടും മകന്‍ കുളിമുറിയില്‍ നിന്നു പുറത്തുവരാത്തതിനെ തുടര്‍ന്നാണ് ശോഭ വാതില്‍ തള്ളിത്തുറന്ന് അകത്തു കയറിയത്. ഇതോടെ ഇവരും കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചു മരിക്കുയായിരുന്നു. സാങ്കേതിക വിദഗ്ദ്ധര്‍ എത്തിയ ശേഷമാണ് ചോര്‍ച്ച പരിഹരിച്ചത്. തുടര്‍ന്ന് ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
