കാസര്‍കോട്: മാവുങ്കാല്‍ സ്വദേശിനി ഹെലന് സിബി ജപ്പാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെറ്റീരിയല്‍ സയന്‍സ് എന്ന ഗവേഷണ സ്ഥാപനത്തില്‍ സ്കോളര്‍ഷിപ്പോടെ ഗവേഷണത്തിന് അര്‍ഹത നേടി. പ്രതിമാസം രണ്ട് ലക്ഷം ജപ്പാന് യെന്‍ എന്ന തോതില്‍ മൂന്നുവര്‍ഷത്തെ ഗവേഷണ കാലയളവില്‍ എഴുപത്തിരണ്ട് ലക്ഷം യെന്‍ സ്ക്വോളര്ഷിപ്പ് ലഭിക്കും. സിനിമ നടനും സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുമായ സിബി തോമസിന്റെയും എലിസബത്ത് ജേക്കബ്ബിന്റെയും മകളാണ്. വിഐടി യില്‍ നിന്നും
ഫിസിക്സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഹെലന് നിലവില്‍ എന്‍.ഐഎം.എസില്‍ ടെക്നിക്കല്‍ സ്റ്റാഫായി ജോലി ചെയ്തു വരുന്നു.