കോയമ്പത്തൂര്‍: വന്‍ കൊള്ളയ്ക്ക് പദ്ധതിയിട്ടെത്തിയവരെന്നു പൊലീസ് സംശയിക്കുന്ന പത്തു പേര്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍. ബംഗ്‌ളൂരു സ്‌ഫോടനകേസില്‍ പ്രതിയായ കണ്ണൂര്‍, തടിയന്റവിട നസീറിന്റെ സഹോദരനും കാസര്‍കോട്, കാഞ്ഞങ്ങാട് സ്വദേശികളുമടങ്ങുന്ന പത്തുപേരാണ് അറസ്റ്റിലായത്. കാസര്‍കോട് സ്വദേശി മുഹമ്മദ് സിയാവുദ്ദീന്‍ (40), കാഞ്ഞങ്ങാട് സ്വദേശികളായ സുനില്‍ (45), സമീര്‍ (32), കണ്ണൂരിലെ അബ്ദുല്‍ ഹാലിം (47), തിരുപ്പൂര്‍, മംഗലം സ്വദേശി സലിം മാലിക് (25), പര്‍സാദ് (25), കാങ്കയം സ്വദേശി മുഹമ്മദ് യാസിര്‍ (18), കര്‍ണ്ണാടകയിലെ നൗഫില്‍ കാസിം ഷേഖ് (29), കോയമ്പത്തൂര്‍, ഉക്കടയിലെ മുഹമ്മദ് അനസ് (29) എന്നിവരെയാണ് തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍, കുളത്തുപാളയത്തു രാത്രികാല പട്രോളിംഗിനിടയിലാണ് സംഘം പൊലീസിന്റെ പിടിയിലായത്.
