20 അടി ഉയരത്തില്‍ നിന്ന് വീണ് സ്റ്റണ്ട് മാസ്റ്റര്‍ക്ക് ദാരുണാന്ത്യം. നടന്‍ കാര്‍ത്തിയുടെയും സംവിധായകന്‍ പി എസ് മിത്രന്റെയും ‘സര്‍ദാര്‍ 2’ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഏഴുമലൈ എന്ന സ്റ്റണ്ട്മാന്‍ വീണ് മരിച്ചത്. തമിഴകത്തെ ഞെട്ടിച്ചിരിക്കുകയാണ് ദാരുണമായ സംഭവം. ചെന്നൈ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വീഴ്ചയില്‍ തലയ്ക്ക് സാരമായ പരിക്കേറ്റിരുന്നു. ആന്തരിക രക്തസ്രാവം മൂലമാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവച്ചു. ജൂലൈ 15 നാണ് ഷൂട്ടിംഗ് ചെന്നൈ സാലിഗ്രാമത്തിലുള്ള പ്രസാദ് സ്റ്റുഡിയോയില്‍ ആരംഭിച്ചത്. കൂറ്റന്‍ സെറ്റുകള്‍ ചിത്രത്തിനായി ഒരുക്കിയിരുന്നു. സംവിധായകന്‍ പി എസ് മിത്രന്റെ ചിത്രമായ ‘സര്‍ദാറി’ല്‍ സ്‌പൈയായി കാര്‍ത്തിയെത്തിയപ്പോള്‍ 100 കോടി ക്ലബിലെത്തിയിരുന്നു.