തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

  കാസര്‍കോട്: തൊഴിലുറപ്പ് ജോലിക്കിടയില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ചിറ്റാരിക്കാല്‍ പാലാവയല്‍ തയ്യേനി സ്വദേശി വേളു ഹൗസില്‍ ജോസഫിന്റെ മകന്‍ സണ്ണി ജോസഫ് (62) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ മറ്റു തൊഴിലാളികള്‍ക്കൊപ്പം വീട്ടുപറമ്പില്‍ തൊഴിലുറപ്പു ജോലിയില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കെയാണ് കടന്നല്‍ കുത്തേറ്റത്. ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സണ്ണി ജോസഫ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ ഷെര്‍ലി.

കെ.എസ്.ഇ.ബി ജീവനക്കാരനെ ജീപ്പിടിച്ചു കൊല്ലാന്‍ ശ്രമം; പ്രതി സന്തോഷ് അറസ്റ്റിലായി

  കാസര്‍കോട്: തകരാറിലായ മീറ്റര്‍ സ്ഥാപിക്കാന്‍ വീട്ടിലെത്തിയ കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരനെ ജീപ്പിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കാറ്റാംകവലയിലെ മാരിപ്പുറത്ത് സന്തോഷിനെയാണ് ചിറ്റാരിക്കാല്‍ പൊലീസ് അറസ്റ്റു ചെയ്തത്. കെ.എസ്.ഇ.ബി നല്ലോംപുഴ സെക്ഷനിലെ കരാര്‍ തൊഴിലാളിയായ അരുണ്‍ കുമാറിന് നേരെ ശനിയാഴ്ച വൈകുന്നേരമാണ് അക്രമം ഉണ്ടായത്. സന്തോഷിന്റെ പിതാവ് ജോസഫിന്റെ പേരിലുള്ള വീട്ടിലെ കേടായ മീറ്റര്‍ മാറ്റി സ്ഥാപിക്കാന്‍ എത്തിയതായിരുന്നു കരാര്‍ തൊഴിലാളികളായ അരുണ്‍ കുമാറും അനീഷും. മീറ്റര്‍ മാറ്റി സ്ഥാപിക്കുന്നതില്‍ ജോസഫ് എതിര്‍പ്പ് പ്രകടിപ്പിച്ചു. …

ബാബു പെരിങ്ങേത്തും വി.വി മനോജും സി.കെ സുനില്‍ കുമാറും ഡിവൈ.എസ്.പിമാരായി ചുമതലയേറ്റു

  കാസര്‍കോട്: ജില്ലയിലെ പൊലീസ് സബ് ഡിവിഷനുകളില്‍ പുതിയ ഡിവൈ.എസ്.പി മാര്‍ ചുമതലയേറ്റു. സി.കെ സുനില്‍കുമാര്‍ തിങ്കളാഴ്ച രാവിലെ കാസര്‍കോട്ട് ചുമതലയേറ്റു. ചെറുവത്തൂര്‍ സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ ആനന്ദാശ്രമം, നെല്ലിത്തറയിലാണ് താമസം. കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയായി ബാബു പെരിങ്ങേത്തും ചുമതലയേറ്റു. പുളിങ്ങോം, ചുണ്ട സ്വദേശിയാണ്. കണ്ണൂര്‍ ക്രൈംബ്രാഞ്ചില്‍ നിന്നാണ് കാഞ്ഞങ്ങാട്ടേക്ക് സ്ഥലം മാറിയെത്തിയത്. ബേക്കല്‍ ഡിവൈ.എസ്.പിയായി വി.വി മനോജും ചുമതലയേറ്റു. ചെറുവത്തൂര്‍ സ്വദേശിയാണ്.  

ഓട്ടോയ്ക്ക് പിന്നില്‍ സ്‌കൂട്ടറിടിച്ചു; പരിക്കേറ്റ യുവാക്കളുടെ കയ്യില്‍ എം.ഡി.എം.എ; ചെങ്കള, കോതമംഗലം സ്വദേശികള്‍ അറസ്റ്റില്‍

കാസര്‍കോട്: കൂഡ്ലു, ചൗക്കി ജംഗ്ഷനില്‍ ഓട്ടോയ്ക്ക് പിന്നില്‍ സ്‌കൂട്ടറിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാക്കളില്‍ നിന്നു എം.ഡി.എം.എ കണ്ടെടുത്തു. തുടര്‍ന്ന് ഇരുവരെയും പൊലീസ് അറസ്റ്റു ചെയ്തു. ചെങ്കള റഹ്‌മത്ത് നഗര്‍, മാനിയടുക്കത്തെ നുഹ്‌മാന്‍ (23), എറണാകുളം, കോതമംഗലം സ്വദേശി ജോയല്‍ ജോസഫ് (22) എന്നിവരെയാണ് ടൗണ്‍ എസ്.ഐ.പി അനൂപും സംഘവും അറസ്റ്റു ചെയ്തത്. ഞായറാഴ്ച ചൗക്കി, ജംഗ്ഷനിലെ അണ്ടര്‍ പാസേജിനു സമീപത്താണ് അപകടം. സ്‌കൂട്ടര്‍ യാത്രക്കാരെതടഞ്ഞു വെച്ച ശേഷം നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തിയാണ് യുവാക്കളെ ജനറല്‍ …

ചക്കയിടാനായി പ്ലാവില്‍ ഏണി ചാരുന്നതിനിടെ ചക്ക തലയില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

തലയില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു. ഇടുക്കി എട്ടാംമൈലില്‍ കല്ലോലിക്കല്‍ ദാമോദരന്‍ നായര്‍ (72) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ചക്കയിടാനായി പ്ലാവില്‍ ഏണി ചാരുന്നതിനിടെ ചക്ക തലയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തങ്കമണി പോലീസ് നടപടി സ്വീകരിച്ചു. ചിന്നമ്മയാണ് ഭാര്യ. മക്കള്‍: ലേഖ, ജയശ്രീ, ശ്രീകല. മരുമക്കള്‍: രാധാകൃഷ്ണന്‍, മനോജ്, അനൂപ്.  

മഴക്കെടുതി; മൊഗ്രാല്‍ പുത്തൂരില്‍ ഗതാഗതം തടസപ്പെട്ടു, സര്‍വീസ് റോഡ് പുഴയായി

  കാസര്‍കോട്: തീവ്രമഴയെ തടുക്കാന്‍ അശാസ്ത്രിയമായി നിര്‍മ്മിക്കുന്ന ഒരു സംവിധാനത്തിനും കഴിയില്ലെന്ന മുന്നറിയിപ്പാണ് ഇന്നലെ പെയ്ത തോരാമഴയില്‍ നിന്ന് മനസ്സിലാക്കേണ്ടതും, അധികൃതര്‍ കണ്ണു തുറന്നു കാണേണ്ടതും. ജില്ലയിലെ ദേശീയപാതയിലെ സര്‍വീസ് റോഡുകളൊക്കെ പുഴയായി മാറുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. മൊഗ്രാല്‍പുത്തൂരിലെ വെള്ളക്കെട്ട് മണിക്കൂറുകളോളം ഗതാഗത സ്തംഭനത്തിന് വഴിവെ ച്ചു. മൊഗ്രാല്‍പുത്തൂരില്‍ രണ്ടാഴ്ച മുമ്പ് തന്നെ വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാല്‍ ഗതാഗതം പുതിയ റോഡിലേക്ക് തിരിച്ചു വിടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പത്രങ്ങളില്‍ വാര്‍ത്തയും വന്നിരുന്നു. അധികൃതര്‍ ഇത് ചെവി …

വിളക്ക് വെളിച്ചം അന്വേഷിക്കട്ടെ!

‘അങ്ങോട്ടപകൃതി ചെയ്തതില്ലെങ്കിലും ഇങ്ങോട്ടുപദ്രവിച്ചീടുന്നു ദുര്‍ജ്ജനം’ ഇമ്മാതിരി ‘ദുര്‍ജ്ജന’ങ്ങളുടെ സംഘടിതമായ ആക്രമണത്തിന് നമ്മുടെ എം.പി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇരയായോ? വഴിപോക്കര്‍ക്ക് വഴികാട്ടാന്‍ വേണ്ടിയാണ് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനായി എം.പി എന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് പണം അനുവദിച്ചത്. ഒന്നും രണ്ടും അല്ല, 236 എണ്ണം. തന്റെ മണ്ഡലത്തില്‍ ആകമാനം ഉണ്ടാകും. അതിന് എം.പിയോട് നന്ദി പറയുന്നതിന് പകരം ആക്ഷേപം വര്‍ഷിക്കുകയാണ്. എതിര്‍ പാര്‍ട്ടിക്കാരാണ് ആരോപണമുന്നയിക്കുന്നതെങ്കില്‍ അത് മനസ്സിലാക്കാം. അവരില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിച്ചുകൂടല്ലോ. …

ജില്ലയില്‍ കനത്ത മഴ തുടരുന്നു; കരിന്തളത്ത് മരം വീണ് വീട് തകര്‍ന്നു

കാസര്‍കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്നു. പുഴകളിലും തോടുകളിലും ജലനിരപ്പു ഉയര്‍ന്നുകൊണ്ടിരിക്കുന്നു. എവിടെ നിന്നും വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച ഉണ്ടായ ശക്തമായ കാറ്റില്‍ കരിന്തളത്ത് വീടിനു മുകളില്‍ മരം പൊട്ടി വീട് പൂര്‍ണ്ണമായും തകര്‍ന്നു. കൊല്ലമ്പാറ തലയടുക്കത്തെ കുന്നുമ്മല്‍ രാഘവന്റെ വീടാണ് തകര്‍ന്നത്. ഭാര്യ കെ.വി. തമ്പായി (62) ക്ക് പരിക്കേറ്റു. പ്രാണരക്ഷാര്‍ത്ഥം പുറത്തേക്ക് ഓടുമ്പോഴാണ് വീണ് പരിക്കേറ്റത്. തെങ്ങ് കയറ്റ തൊഴിലാളിയായ രാഘവനും ഭാര്യയും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നു.തമ്പായി അസുഖ ബാധിതയാണ്. ഇ …

മദ്രസയിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; ഉത്തരേന്ത്യന്‍ മോഡല്‍ സംഭവം ബേക്കലില്‍, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: മദ്രസയിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു. ഒരു മാസം മുമ്പ് നടന്ന സംഭവത്തില്‍ ബേക്കല്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പതിനൊന്നുകാരിയാണ് ക്രൂരമായ പീഡനത്തിനു ഇരയായത്. നടന്നു പോവുകയായിരുന്ന തന്നെ കറുത്തു തടിച്ച ഒരാള്‍ ഭീഷണിപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടു പോയി. പിന്നീട് ഒരു കെട്ടിടത്തിലെ മുറിക്കകത്താക്കി വാതില്‍ അകത്തു നിന്നും പൂട്ടിയെന്നും പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറഞ്ഞു. തുടര്‍ന്ന് തന്റെ …

ടെര്‍ഫില്‍ ഷട്ടില്‍ കളിക്കാന്‍ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് ഉപ്പളയിലെ സ്വര്‍ണ്ണവ്യാപാരി

ടെര്‍ഫില്‍ ഷട്ടില്‍ കളിക്കാന്‍ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് ഉപ്പളയിലെ സ്വര്‍ണ്ണവ്യാപാരി കാസര്‍കോട്: ടെര്‍ഫില്‍ ഷട്ടില്‍ കളിക്കാനെത്തിയ സ്വര്‍ണ്ണവ്യാപാരി കുഴഞ്ഞു വീണു മരിച്ചു. ഉപ്പള, ഹിദായത്ത് നഗറിലെ അഹമ്മദ് നസീര്‍ (34) ആണ് മരിച്ചത്. ഉപ്പളയിലെ എന്‍.എന്‍ ഗോള്‍ഡ് ടെസ്റ്റിംഗ് സെന്റര്‍ ഉടമയാണ് ഇദ്ദേഹം. ഞായറാഴ്ച രാത്രി ഏഴു മണിയോടെ സോങ്കാലിലെ ടെര്‍ഫിലാണ് സംഭവം. കളികഴിഞ്ഞ ശേഷം കോര്‍ട്ടിലിരുന്ന നസീര്‍ നെഞ്ചുവേദനയെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ ഉടന്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ …