മുഹറം പത്ത് ബുധനാഴ്ച; ചൊവ്വാഴ്ച സർക്കാർ നിശ്ചയിച്ച പൊതു അവധിയിൽ മാറ്റമില്ല

  തിരുവനന്തപുരം: സംസ്ഥാനത്ത് മാസപ്പിറവി കണ്ടത് പ്രകാരം മുഹറം പത്ത് ബുധനാഴ്ച. പൊതുഅവധി നേരത്തെ നിശ്ചയിച്ച പ്രകാരം ചൊവ്വാഴ്ച തന്നെയാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അറബിക് മാസമായ മുഹറം പത്തിനാണ് പൊതുഅവധി നിശ്ചയിച്ചിട്ടുള്ളത്. ഇതുപ്രകാരം സർക്കാർ നേരത്തെ നിശ്ചയിച്ച അവധി ചൊവ്വാഴ്ചയാണ്. എന്നാൽ മുഹറം ബുധനാഴ്ചയായതോടെ അവധി മാറ്റുമെന്ന പ്രചാരണമുണ്ടായിരുന്നു. എന്നാൽ ചൊവ്വാഴ്ചത്തെ അവധിയിൽ സർക്കാർ മാറ്റംവരുത്തിയിട്ടില്ല.നേരത്തേ, ബുധനാഴ്ച അവധി നൽകണമെന്നു പാളയം ഇമാം സർക്കാരിനു കത്തു നൽകിയിരുന്നു. ഇതോടെയാണ് അവധി മാറ്റുമെന്നു വ്യാപക പ്രചരണം ഉണ്ടായത്. …

ബാര്‍ ഹോട്ടലില്‍ നിന്നു ചാടി യുവാവ് ജീവനൊടുക്കി; കാരണം ദുരൂഹം

  കൊച്ചി: കൊച്ചി കടവന്ത്രയില്‍ ബാര്‍ ഹോട്ടലിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി. വൈറ്റില, പൊന്നുരുന്നി സ്വദേശി ക്രിസ്ജോര്‍ജ്ജ് (23)ആണ് മരിച്ചത്. വിവരമറിഞ്ഞെത്തിയ കൊച്ചി സൗത്ത് പൊലീസ് നടത്തിയ മൃതദേഹ പരിശോധനയില്‍ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. ‘ഞാന്‍ മരിക്കുന്നു’വെന്നു മാത്രമാണ് കുറിപ്പില്‍ ഉള്ളത്. എന്നാല്‍ ആത്മഹത്യയ്ക്ക് ഇടയാക്കിയ കാരണം എന്താണെന്നു വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.  

സമൂഹ മാധ്യമങ്ങളില്‍ സ്ത്രീത്വത്തെ അപമാനിക്കുന്നവര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കും: അഡ്വ. പി. കുഞ്ഞായിഷ

കാസര്‍കോട്: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നത് വര്‍ധിച്ചു വരിക യാണെന്നും ഇത്തരം പരാതികളില്‍ കര്‍ശന നിലപാട് സ്വീകരിക്കുമെന്നും സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം അഡ്വ.പി. കുഞ്ഞായിഷ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. തെരഞ്ഞെടുക്കപ്പെട്ട വനിതാ ജനപ്രതിനിധികളെയടക്കം സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നത് സംബന്ധിച്ച പരാതികള്‍ വനിതാ കമ്മിഷന് മുന്‍പാകെ വരികയാണ്. കാസര്‍കോട് ജില്ലയില്‍ നടത്തിയ അദാലത്തില്‍ ഇത്തരത്തിലുള്ള രണ്ടു പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും കമ്മിഷന്‍ അംഗം പറഞ്ഞു. കാലാലയങ്ങളിലും …

പ്രതിശ്രുത വധുവും മാതാപിതാക്കളും സഹോദരനും വാഹനാപകടത്തില്‍ മരിച്ചു; അപകടം വിവാഹത്തിന് ഒരു ദിവസം മുമ്പ്

  റിയാദ്: വിവാഹത്തിനു ഒരു ദിവസം മാത്രം ബാക്കിയായിരിക്കെ യുവതിയും മാതാപിതാക്കളും സഹോദരനും വാഹനാപകടത്തില്‍ മരിച്ചു. സൗദി അറേബ്യയിലെ അല്‍ ജനഫ് പ്രവിശ്യയിലെ ത്വബര്‍ജലിലാണ് അപകടം. സൗദി പൗരനായ ബസ്സാം അല്‍ ശറാരി, ഭാര്യ അമാനി അല്‍ശറാരി, മകന്‍ ബിതല്‍, മകള്‍ ഹംസി എന്നിവരാണ് മരിച്ചത്. ഹംസിന്റെ വിവാഹം നടക്കാന്‍ ഒരു ദിവസം മാത്രം ബാക്കിയിരിക്കെയാണ് അപകടം ഉണ്ടായത്. അല്‍ ഈമാന്‍ ജുമാമസ്ജിദില്‍ മയ്യത്ത് നമസ്‌കാരം നടത്തിയ ശേഷം മൃതദേഹങ്ങള്‍ ത്വബര്‍ജലില്‍ ഖബറടക്കി.

അമ്മായിഅമ്മയെ കഴുത്തുഞെരിച്ചു കൊന്ന മരുമകള്‍ക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും

കാസര്‍കോട്: അമ്മായി അമ്മയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ മരുമകള്‍ക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. ബേഡകം, കൊളത്തൂര്‍, ചേപ്പിനടുക്കത്തെ കമലാക്ഷന്റെ ഭാര്യ അംബിക (49)യെ ആണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി(ഒന്ന്) ജഡ്ജ് എ. മനോജ് ശിക്ഷിച്ചത്. 2014 സെപ്തംബര്‍ 16ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. അംബികയുടെ ഭര്‍ത്താവ് കമലാക്ഷന്റെ മാതാവ് അമ്മാളു അമ്മയാണ് കൊല്ലപ്പെട്ടത്. അമ്മാളു അമ്മയുടെ പേരിലുള്ള സ്വത്ത് വില്‍പ്പന നടത്തിയതും, ഭക്ഷണം കൊടുക്കാത്തതും,ടി.വി കാണാന്‍ അനുവദിക്കാത്തതും അയല്‍വാസികളോട് പറഞ്ഞതിലുള്ള വിരോധവുമാണ് …

കൊങ്കണ്‍ പാതയില്‍ വീണ്ടും മണ്ണിടിച്ചില്‍; മുംബൈയില്‍ നിന്നു കേരളത്തിലേക്കുള്ള നേത്രാവതി എക്‌സ്പ്രസ് റദ്ദാക്കി, റദ്ദാക്കിയ മറ്റു ട്രെയിനുകള്‍ ഇതാണ്

  മുംബൈ: കൊങ്കണ്‍ പാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. കനത്ത മഴയെ തുടര്‍ന്ന് ട്രാക്കിലേക്ക് വീണ മണ്ണ് ഇനിയും നീക്കാന്‍ കഴിഞ്ഞിട്ടില്ല. രത്‌നഗിരിയിലെ ഖേഡിനും വിഹ്നേര സ്റ്റേഷനും ഇടയിലാണ് ട്രാക്കിലേക്ക് മണ്ണിടിച്ചിലുണ്ടായത്. തുരങ്കത്തിന് പുറത്ത് ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്തിടെ പെയ്ത മഴ സ്ഥിതി കൂടുതല്‍ വഷളാക്കി, സാധാരണ ട്രെയിന്‍ പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ രൂക്ഷമാക്കി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മുംബൈ-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് റദ്ദാക്കി. ഉച്ചയ്ക്ക് 12.45 ന് പന്‍വേലില്‍ നിന്ന് …

കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം; ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍

  മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം. ഡ്രൈവര്‍ സുനിലിന് നേരെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അക്രമം ഉണ്ടായത്. ഓട്ടോ ഡ്രൈവറായ അബ്ദുല്‍ റഷീദ് ആണ് ആക്രമിച്ചത്. ഇയാള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. പുലര്‍ച്ചെ നാലു മണിയോടെ എറണാകുളത്തേക്കു പോകേണ്ട ബസില്‍ ഡ്യൂട്ടിക്ക് കയറാനാണ് സുനില്‍ സ്വകാര്യ കാറില്‍ ഡിപ്പോയില്‍ എത്തിയത്. എന്നാല്‍ വഴിയില്‍ തടസ്സം സൃഷ്ടിച്ച് അബ്ദുല്‍ റഷീദിന്റെ ഓട്ടോ നിര്‍ത്തിയിട്ടിരുന്നു. നിരവധി തവണ ഹോണടിച്ചിട്ടും ഓട്ടോ മാറ്റിയില്ല. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടയിലാണ് സുനിലിനു കുത്തേറ്റത്. ബഹളം കേട്ട് …

റെയില്‍വേ പാലത്തില്‍ ഫോട്ടോഷൂട്ട്; ട്രെയിന്‍ വരുന്നതുകണ്ട നവദമ്പതികള്‍ 90 അടി താഴ്ച്ചയിലേക്ക് ചാടി; പിന്നീട് സംഭവിച്ചത്

റെയില്‍വേ പാലത്തിന് മുകളില്‍ വച്ച് ഫോട്ടോ ഷൂട്ട് നടത്തിയ നവദമ്പതികള്‍ ട്രെയിന്‍ എത്തിയപ്പോള്‍ 90 അടി താഴ്ച്ചയിലേക്ക് ചാടി. രാജസ്ഥാനിലെ പാലിയ്ക്ക് സമീപം ജോഗ്മണ്ടിയിലാണ് സംഭവം. ഗോറാം ഘട്ട് റെയില്‍വേ പാലത്തില്‍ നിന്നാണ് ഇരുവരും താഴേക്ക് എടുത്തു ചാടിയത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഹരിമാലി സ്വദേശികളായ രാഹുല്‍ മേവാഡയും (22), ഭാര്യ ജാന്‍വിയുമാണ് (20) റെയില്‍വേ പാലത്തില്‍ കയറി ഫോട്ടോ ഷൂട്ട്  നടത്തിയത്. ഈ സമയത്ത് പാസഞ്ചര്‍ ട്രെയിന്‍ വരുന്നുണ്ടായിരുന്നു. ട്രെയിന്‍ പതുക്കെയാണ് വന്നതെങ്കിലും അടുത്തെത്തിപ്പോള്‍ മാത്രമാണ് …

കനാലില്‍ നിന്ന് ലഭിച്ച മൃതദേഹം എന്‍ ജോയിയുടേത് തന്നെ; പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും; വീട്ടുവളപ്പില്‍ സംസ്‌കാരം

  പഴവങ്ങാടി തകരപ്പറമ്പിലെ കനാലില്‍ നിന്ന് ലഭിച്ച മൃതദേഹം എന്‍ ജോയിയുടേത് തന്നെയെന്ന് ഔദ്യോഗികമായി ബന്ധുക്കള്‍ എത്തി സ്ഥിരീകരിച്ചു. കൂടെ ജോലി ചെയ്തിരുന്നവരും വാര്‍ഡ് മെമ്പറും മൃതദേഹം ലഭിച്ചതും ജോയിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വൈകീട്ട് വീടിന് സമീപത്തുതന്നെ സംസ്‌കരിക്കും. 48 മണിക്കൂര്‍ നീണ്ട തെരച്ചിലിനിടെയാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ കഴിഞ്ഞ ശനിയാഴ്ചയാണ് ജോയിയെ കാണാതായത്. ജോയിക്കായി തെരച്ചില്‍ മൂന്നാം ദിവസത്തിലേക്ക് കടന്നിരുന്നു. കഴിഞ്ഞ രണ്ട് …

നാലു കിലോ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍

  കണ്ണൂര്‍: കണ്ണൂര്‍ ചിറക്കലില്‍ വന്‍ കഞ്ചാവുവേട്ട; രണ്ടു പേര്‍ അറസ്റ്റില്‍. ചിറക്കല്‍, കൊല്ലരത്തിങ്കല്‍ കെ.കെ ഹൗസില്‍ മഹ്സൂഖ് (27), ഷര്‍ഫീന മന്‍സിലിലെ എ. സാജിദ് (34) എന്നിവരെയാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീനും സംഘവും അറസ്റ്റു ചെയ്തത്. ഐ.ബിയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍ പി. അനില്‍ കുമാര്‍, കെ. ഷജിത്ത്, പി.ബി പ്രഭുനാഥ്, ടി. ഖാലിദ്, എം.സജിത്ത്, സിവില്‍ എക്സൈസ് ഓഫീസര്‍ …