കണ്ണൂരിൽ കളരി അഭ്യസിക്കാനെത്തിയ വിദേശ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പരിശീലകനായ മധ്യവയസ്കൻ അറസ്റ്റിലായി. കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിലെ തോട്ടട കാഞ്ഞിര സ്വദേശി സുജിത്ത് ഗുരുക്കളെ (54) ആണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി അറസ്റ്റു ചെയ്തത്.
കഴിഞ്ഞ വർഷം നവംബർ മുതൽ വിവിധ സമയങ്ങളിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് 42കാരിയുടെ പരാതി. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയാണ് പ്രതിയെ പിടികൂടിയത്. കൊൽക്കത്തയിൽ താമസിക്കുന്ന ഇന്ത്യൻ പൗരത്വമുള്ള വിദേശ വനിതയാണ്
സുജിത്ത് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി നൽകിയത്. കഴിഞ്ഞ നവംബർ മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് പരാതിക്കാസ്പദമായ സംഭവം. പരിശീലനത്തിനിടെ തനിച്ചായിരുന്ന സമയത്ത് 42 കാരിയെ ലൈംഗിക ചുവയോടെ പലപ്പോഴും ശരീരത്തിൽ സ്പർശിച്ചെന്നായിരുന്നു പരാതി.എന്നാല്‍ ബുധനാഴ്ചയാണ് യുവതി പരാതി നല്കിയത്. സംസ്ഥാനത്ത് ഇത്തരം കേസുകൾ പെരുകുന്നുണ്ട്. റിസോര്‍ട്ടിലെ മസാജ് സെന്ററില്‍ വച്ച് വിദേശ വനിതയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ റിസോര്‍ട്ട് ജീവനക്കാരനെ പിടികൂടിയത് ഇക്കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു.
