ശ്രീനഗര്‍: സൈനിക ഉപകരണങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതിനിടയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു സൈനികര്‍ വീരമൃത്യുവരിച്ചു. ഡോക് സൈനികത്താവളത്തിലാണ് അപകടം. ശങ്കരറാവു ഗോപട്ടു, ഹവില്‍ദാര്‍ ഷാനവാസ് അഹമ്മദ്ഭട്ട് എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഇവര്‍ ചികിത്സയിലായിരുന്നു. അപകടത്തെക്കുറിച്ചു സൈനിക കേന്ദ്രം അന്വേഷണമാരംഭിച്ചു.
