കാസര്‍കോട്: ഷൂസ് ധരിച്ചു സ്‌കൂളിലെത്തിയെന്ന കുറ്റത്തിനു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചിത്താരിയിലെ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. ഷൂസ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിയെ ഒരു കൂട്ടം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മുഖത്തടിക്കുകയും മുടിയില്‍ പിടിച്ച് മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വീട്ടില്‍ പറഞ്ഞാല്‍ കൂടുതല്‍ സഹിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി സംഭവം രഹസ്യമാക്കി വെക്കുകയായിരുന്നു. വിവരം പുറത്തുവന്നതിനെത്തുടര്‍ന്ന് കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു.
