കാസര്‍കോട്: തെയ്യം കലാകാരന്‍ ചന്തേരയിലെ എം.മനോഹരന്‍ പണിക്കര്‍ (62) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി മംഗളൂരുവിലെ ആശുപത്രിയില്‍ വച്ചാണ് മരണം. മിമിക്രി കലാകാരനായിരുന്നു. പരേതനായ തെയ്യം കലാകാരന്‍ എം.കൃഷ്ണന്‍ പണിക്കരുടെയും മുന്‍ ആരോഗ്യവകുപ്പ് ജീവനക്കാരി ശ്രീദേവിയുടെയും മകനാണ്. ഭാര്യ: ജലജ. നഴ്‌സിങ് വിദ്യാര്‍ഥിനി തീര്‍ഥ മകളാണ്. സഹോദരങ്ങള്‍: പ്രകാശന്‍ (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍), പരേതരായ രാജന്‍ പണിക്കര്‍, വിജയന്‍ പണിക്കര്‍, രാമകൃഷ്ണന്‍.
