രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തി കര്‍ഷകത്തൊഴിലാളി പൊലീസില്‍ കീഴടങ്ങി. ആദ്യത്തെ കൊലപാതകം നടത്തി കീഴടങ്ങാന്‍ പൊലീസ് സ്റ്റേഷനില്‍ പോകുമ്പോഴാണ് രണ്ടാമത്തെ കൊലപാതകം നടത്തിയത്.
തിരുച്ചിറപ്പള്ളി മുസിരിയിലെ എം. ഗീത (44), രമേഷ് (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ബാലചന്ദ്രന്‍ (64) ആണ് സംഭവത്തില്‍ കീഴടങ്ങിയത്. ബാലചന്ദ്രനും അയല്‍ഗ്രാമത്തിലെ ഗീതയും തമ്മില്‍ പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇടയ്ക്ക് ബാലചന്ദ്രനുമായി ഗീത പിണങ്ങിപ്പോയിരുന്നു. പലതവണ ശ്രമിച്ചിട്ടും സംസാരിക്കാന്‍ യുവതി തയ്യാറായില്ല. പ്രകോപിതനായ ബാലചന്ദ്രന്‍ അരിവാളുമായിചെന്ന് ഗീതയെ വെട്ടിക്കൊല്ലുകയായിരുന്നു. ശേഷം ഇരു ചക്രവാഹനത്തില്‍ പൊലീസില്‍ കീഴടങ്ങാന്‍ സ്ഥലംവിട്ടു. അപ്പോഴാണ് വഴിയില്‍വെച്ച് മുന്‍ വൈരാഗ്യമുള്ള രമേഷി (55)നെ കണ്ടു. പരസ്പരം വാക്കേറ്റത്തിലെത്തി. രമേഷിനെയും വെട്ടിക്കൊന്നശേഷം ജംബുനാഥപുരം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. എന്തായാലും ജയിലിലാവുമെന്നും ഒരു കൊല കൂടി നടത്തിയാലും ശിക്ഷ അതുതന്നെയാവും എന്നതുകൊണ്ടാണ് രമേഷിനെയും വെട്ടിക്കൊന്നതെന്നാണ് ബാലചന്ദ്രന്‍ പൊലീസിനോട് പറഞ്ഞു.
