കാസർകോട്: പിക്കപ്പ് വാൻഡ്രൈവറെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബദിയഡുക്ക നീർച്ചാൽ പൊയ്യക്കാട്ടിലെ ലിയോ ക്രാസ്റ്റ (52) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പൊയ്യക്കാട്ടെ പരേതനായ ആൽബർട്ട് ക്രാസ്റ്റ– മെറ്റിൽഡ
ഡിസൂസ ദമ്പതികളുടെ മകനാണ്. ഭാര്യ: സബീന ഡി സോജ (ഗൾഫ് ). മക്കൾ: സരോണ, സ്റ്റാലിൻ. ഇരുവരും വിദ്യാർത്ഥികളാണ്. സഹോദരങ്ങൾ: സ്റ്റാനി ക്രാസ്റ്റ, തോമസ് ക്രാസ്റ്റ, അമ്രാസ് ക്രാസ്റ്റ, പ്രവീൺ ക്രാസ്റ്റ, അൽ ഫോൺസ് ക്രാസ്റ്റ, അനിത ക്രാസ്റ്റ, സുനിത ക്രാസ്റ്റ.
