കാസര്‍കോട്: ഈമാസം 14നു നടക്കുന്ന കുമ്പള സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഇന്‍ഡ്യ മുന്നണി മല്‍സരത്തിനിറങ്ങി. സേവ സഹകാരി കൂട്ടായ്മ എന്ന പേരിലാണ് കോണ്‍ഗ്രസ്, മുസ്ലീംലീഗ്, സിപിഎം, സിപിഐ, ജനതാദള്‍ തുടങ്ങിയ പാര്‍ടികളാണ് ഇന്‍ഡ്യ മുന്നണിയായി മല്‍സര രംഗത്തെത്തിയത്. മുന്നണിയുടെ സ്ഥാനാര്‍ഥികളെ ഇവര്‍ പ്രഖ്യാപിച്ചു. 1952 ല്‍ ആരംഭിച്ച ബാങ്കില്‍ 1959 മുതല്‍ 2013 വരെ 54 വര്‍ഷം വിശ്വനാഥ ആള്‍വയായിരുന്നു പ്രസിഡന്റ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗം ബിജെപിയുമായി ചേര്‍ന്ന് അധികാരം പിടിച്ചു. ഇത്തവണ ബാങ്ക് ഭരണം തിരിച്ചുപിടിക്കാനാണ് ഇന്‍ഡ്യമുന്നണിയുടെ ശ്രമം. എം ഗണേഷ് ഭണ്ഡാരി, കെ രവിചന്ദ്ര, ഗോപാലകൃഷ്ണഷെട്ടി, കെ കൃഷ്ണ, പ്രസാദ് കുമാര്‍, രവിചന്ദ്ര കെ, അംബിക, ധനലക്ഷ്മി, കെ പത്മനാഭ, അനില്‍കുമാര്‍ എസ്, ശ്വേത, ദാമോദരി ഷെട്ടി എന്നിവരാണ് സ്ഥാനാര്‍ഥികള്‍.
