കായംകുളം: സി.പി.എമ്മിന്റെ വിപ്ലവ ഭൂമിയായ പുന്നപ്ര വയലാര്‍ ഉള്‍ക്കൊള്ളുന്ന ആലപ്പുഴയിലെ സി.പി.എമ്മിലെ മുഴുവന്‍ കളയും (പാഴ്പുല്ല്) പറിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.
കായംകുളത്തു ബ്രാഞ്ച് സെക്രട്ടറിമാര്‍ വരെയുള്ളവര്‍ക്ക് നടത്തിയ മേഖാ റിപ്പോര്‍ട്ടിംഗില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുന്നപ്ര-വയലാറിലെ മണ്ണിലെ കള പറിച്ചു കളഞ്ഞേ പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ പറ്റു എന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു. കളകള്‍ ആരായാലും അവരെ ഒഴിവാക്കും. അത് കൊണ്ട് പാര്‍ട്ടിക്ക് എന്ത് നഷ്ടമുണ്ടായാലും പ്രശ്‌നമില്ല. കായംകുളത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി മൂന്നാം സ്ഥാനത്താണ്.
ചില എ.സികളിലും എല്‍.സികളിലും ചിലര്‍ കല്‍പ്പിക്കുന്നതേ നടക്കു എന്നതാണ് സ്ഥിതി. സഖാക്കളില്‍ പലര്‍ക്കും പണത്തോട് ആര്‍ത്തി പിടിച്ചിരിക്കുന്നു. ചിലര്‍ പാര്‍ട്ടിയിലെത്തി പത്ത് പതിനഞ്ചുവര്‍ഷം കഴിയുമ്പോള്‍ വലിയ പണക്കാരനാവുന്നു-അദ്ദേഹം ചൂണ്ടിക്കാട്ടി.
