കാസര്‍കോട്: മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയതായി പരാതി. ഇത് സംബന്ധിച്ച് രണ്ട് പോക്‌സോ കേസുകളില്‍ പ്രതിയായ യുവാവിനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ആദൂര്‍ പൊലീസ് കേസെടുത്തു. പ്രതി കസ്റ്റഡിയില്‍ ആയതായാണ് സൂചന. ചെങ്കള പഞ്ചായത്ത് പരിധിയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ 20കാരന്റെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് പൊവ്വല്‍ സ്വദേശിയായ സാദിഖി(24)നെതിരെ കേസെടുത്തത്.
സ്‌കൂളില്‍ പോകാനായി ബസ് കാത്തു നില്‍ക്കുകയായിരുന്ന കുട്ടിയെ ബൈക്കുമായി എത്തിയ സാദിഖ് ബൈക്കിന്റെ പിന്നിലിരുത്തി കൊണ്ടു പോവുകയും ബീഡി നല്‍കിയ ശേഷം ഉപദ്രവിച്ചെന്നുമാണ് പരാതി. ആറു മാസം മുമ്പാണ് ആദ്യമായി ഉപദ്രവിച്ചതെന്നും അതിന് ശേഷം പല ദിവസങ്ങളിലും ഉപദ്രവം തുടര്‍ന്നതായും രക്ഷിതാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
