ചികിത്സിക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് 15 ദിവസം പ്രായമുള്ള കുഞ്ഞിനെ പിതാവ് ജീവനോടെ കുഴിച്ചു മൂടി. പാകിസ്ഥാനിലെ സിന്ധിലുള്ള തരുഷാ മേഖലയിലാണ് സംഭവം. സംഭവത്തില്‍ പിതാവ് അറസ്റ്റിലായി. തയ്യബ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. പിഞ്ചു കുഞ്ഞിന് ചികിത്സ നല്‍കാന്‍ തന്റെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലെന്നും അതുകൊണ്ട് കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു എന്നുമാണ് പിതാവ് പൊലീസിനോട് പറഞ്ഞത്. കുട്ടിയെ ചാക്കിനുള്ളില്‍ വെച്ച ശേഷമായിരുന്നത്രെ കുഴിച്ചു മൂടിയത്. ക്രൂരമായ സംഭവത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടതി നിര്‍ദേശം ലഭിക്കുന്നത് പ്രകാരം കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍ നടത്തും.