കോഴിക്കോട്: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ഭീഷണി. നാദാപുരത്തെ രഞ്ജീഷ് ടി.പി കല്ലാച്ചിയെന്ന ആള്‍ ഫേസ്ബുക്കിലാണ് ഭീഷണി മുഴക്കിയത്. ‘നാദാപുരത്തെ സിപിഎം പ്രവര്‍ത്തകരുടെ ആത്മസമര്‍പ്പണത്തിന്റെ ഭാഗമായി എം.എല്‍.എ.യും മന്ത്രിയുമായ നീ എസ്.എഫ്.ഐയ്ക്ക് ക്ലാസെടുക്കാന്‍ വരരുത്. അടിയന്തിരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ നീ നടത്തിയ ജല്‍പ്പനങ്ങള്‍ ഇനിയും നീ പുറത്തെടുത്താല്‍ കണക്ക് ചോദിക്കുന്നത് എസ്.എഫ്.ഐ ആയിരിക്കില്ല. ഓര്‍ത്താല്‍ നല്ലത്’ എന്നാണ് ബിനോയ് വിശ്വത്തിന്റെ ഫോട്ടോ അടക്കമുളള ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. പോസ്റ്റിനോട് ബിനോയ് വിശ്വത്തിന്റെ പ്രതികരണവും ലഭിച്ചിട്ടില്ല.
