പി.എസ്.സി അംഗ നിയമനത്തിന് കോഴ ആരോപണം നിഷേധിക്കാതെ മുഖ്യമന്ത്രി; നാട്ടില്‍ പലവിധ തട്ടിപ്പുകള്‍ നടക്കുന്നു; നടപടി ഉടന്‍ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം; പി.എസ്.സിഅംഗ നിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന ആരോപണം നിഷേധിക്കാതെ മുഖ്യമന്ത്രി നിയമസഭയില്‍. വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയപ്പോള്‍, നാട്ടില്‍ പലവിധ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അതിനെതിരെ സ്വാഭാവിക നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.
പിഎസ് സി അംഗങ്ങളെ നിയമിക്കുന്നതില്‍ വഴി വിട്ട രീതിയില്‍ ഒന്നും നടക്കാറില്ല. നാട്ടില്‍ പലതരം തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. തട്ടിപ്പ് നടന്നാല്‍ അതിന് തക്ക നടപടി എടുക്കും. കോഴിക്കോട്ടെ കോഴ വിവാദം ശ്രദ്ധയില്‍പ്പെട്ടിരുന്നോ എന്നായിരുന്നു എന്‍.ഷംസുദ്ദീന്റെ ചോദ്യം. ഭരണകക്ഷി നേതാവ് 60 ലക്ഷം കോഴ വാങ്ങിയെന്നാണ് ആരോപണം. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് ഷംസുദ്ദീന്‍ ചോദിച്ചു. എന്നാല്‍ പിഎസ്സിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഒട്ടേറെ ശ്രമങ്ങള്‍ നേരത്തെ നടക്കുന്നുണ്ടെന്നും പിഎസ്സി അംഗങ്ങളെ നിയമിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page