നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊടിയമ്മ ചെങ്കിനടുക്കയിലെ മുന്‍ പ്രവാസി മരിച്ചു

കാസര്‍കോട്: നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ പ്രവാസി മരിച്ചു. കൊടിയമ്മ ചെങ്കിനടുക്കയിലെ പരേതരായ അബ്ബാസ്-റുഖിയ ദമ്പതികളുടെ മകന്‍ അബ്ദുല്ല എന്ന അദ്‌ലു( 50 )ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാടിന്റെ രാഷ്ട്രീയ- സാമുഹിക രംഗങ്ങളില്‍ ഇടപെടല്‍ നടത്തിയിരുന്ന അബ്ദുല്ല നാട്ടുകാര്‍ക്കിടയില്‍ ഏറെ സ്വീകാര്യനായിരുന്നു. പ്രവാസം മതിയാക്കി കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി നാട്ടില്‍ തന്നെ ജോലി ചെയ്ത് വരികയാണ്. ഖബറടക്കം ഞായറാഴ്ച രാവിലെ കൊടിയമ്മ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു. ഭാര്യ: ഫൗസിയ. മക്കള്‍: സിനാന്‍, സുഹൈല്‍, സിദ്ധീഖ്, സന(വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: മുഹമ്മദ് (സൗദി അറേബ്യ), അവ്വമ്മ, പരേതയായ ഉമ്മലിമ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസര്‍കോട് ചെമ്മനാട് ബണ്ടിച്ചാല്‍ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ എട്ടേക്കര്‍ സ്ഥലം ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആവുന്നു; മൂന്നരക്കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന തുളുനാട് സസ്യോദ്യാനത്തിന് 60 ലക്ഷം രൂപ അനുവദിച്ചു

You cannot copy content of this page