കണ്ണൂര്‍: ഫിസിയോ തെറാപ്പിക്കെത്തിയ 20കാരിയെ പീഡിപ്പിച്ചുവെന്ന കേസിന്റെ അനുബന്ധമായി രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. പീഡന കേസിലെ പ്രതിയും പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്റിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യ വെല്‍നെസ് ക്ലിനിക് ഉടമയുമായ ശരത് നമ്പ്യാരുടെ ഭാര്യ രേഷ്മ ശരത്, സഹോദരന്‍ വരുണ്‍ നമ്പ്യാര്‍ എന്നിവരാണ് ശനിയാഴ്ച പയ്യന്നൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇരുവര്‍ക്കും കോടതി ജാമ്യം നല്‍കി.
വെല്‍നസ് ക്ലിനിക്കില്‍ ഫിസിയോ തെറാപ്പി ചെയ്യാനെത്തിയ 20കാരിയെ സ്ഥാപന ഉടമയായ ശരത് നമ്പ്യാര്‍ പീഡിപ്പിച്ചുവെന്നതിന് പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
പിന്നീട് പീഡനത്തിന് ഇരയായ യുവതിയെ തിരിച്ചറിയുന്ന തരത്തിലുള്ള വീഡിയോകള്‍ പ്രചരിപ്പിച്ചുവെന്ന് കാണിച്ചു നല്‍കിയ പരാതിയിലാണ് ശരത് നമ്പ്യാരുടെ ഭാര്യ രേഷ്മ ശരതിനും സഹോദരന്‍ വരുണ്‍ നമ്പ്യാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്.
