കാസര്‍കോട്: പനി ബാധിച്ച് ചികിത്സ തേടിയെത്തിയ പതിമൂന്നുകാരിയെ റിട്ട.ഡോക്ടര്‍ പീഡിപ്പിച്ചതായി പരാതി. തൃക്കരിപ്പൂരിലെ റിട്ട. ഡോക്ടര്‍ സി.കെ.പി കുഞ്ഞബ്ദുള്ളയ്‌ക്കെതിരെയാണ് പതിമൂന്നുകാരി ചന്തേര പൊലീസില്‍ പരാതി നല്‍കിയത്. ചന്തേര പൊലീസ് ഡോക്ടര്‍ക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. ഏതാനും ദിവസം മുമ്പാണ് പെണ്‍കുട്ടി ഡോക്ടറുടെ ക്ലിനിക്കില്‍ ചികിത്സ തേടിയെത്തിയത്. പരിശോധിക്കുന്നതിനിടയില്‍ കടന്നു പിടിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
