ബംഗ്‌ളൂരു: ഭാര്യയെ ഉപേക്ഷിച്ച് ഒളിച്ചോടിയ ബികോം വിദ്യാര്‍ത്ഥിയേയും കാമുകിയേയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗ്‌ളൂരു, തലഘട്ടപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോണന, കുണ്ടെയിലെ ശ്രീകാന്ത് (24), അഞ്ജന(20) എന്നിവരാണ് മരിച്ചത്.
ശ്രീകാന്ത് ബികോം വിദ്യാര്‍ത്ഥിയും രാത്രി കാലങ്ങളില്‍ ഓട്ടോ ഡ്രൈവറുമായിരുന്നു. ഇതിനിടയില്‍ സഹാന എന്ന യുവതിയുമായി പ്രണയത്തിലാവുകയും കല്യാണം കഴിക്കുകയും ചെയ്തു. ഇരുവരും ഒന്നിച്ചു താമസിക്കുന്നതിനിടയിലാണ് അഞ്ജനയെ പരിചയപ്പെട്ടതും പ്രണയത്തിലായതും. ഈ ബന്ധത്തെ ഭാര്യ സഹാനയും വീട്ടുകാരും എതിര്‍ത്തു. എന്നാല്‍ പിരിയാന്‍ തയ്യാറാകാത്ത ശ്രീകാന്തും അഞ്ജനയും ജുലായ് ഒന്നിന് ഒളിച്ചോടുകയായിരുന്നു. പിന്നീടാണ് ഇരുവരെയും തുളസി പുരത്തെ ഒരു കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.