തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും മുടക്കം കൂടാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ 30 കോടി രൂപ കൂടി അനുവദിച്ചു. 5000ത്തില്‍പ്പരം ബസുകളും സംസ്ഥാന വ്യാപകമായി 75ല്‍പ്പരം ഷോപ്പിംഗ് കോംപ്ലക്‌സുകളുമുള്ള കെ.എസ്.ആര്‍.ടി.സി.യിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ മാസം തോറും 50 കോടി രൂപ നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തി. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ കെ.എസ്.ആര്‍.ടി.സിക്ക് 5747 കോടി രൂപ ഇത്തരത്തില്‍ നല്‍കിയിട്ടുണ്ട്.
